Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywood

ഇതൊന്നും വലിയ ആനക്കാര്യമല്ല; സലിം കുമാര്‍ വരെ ചെയ്തിട്ടുണ്ട്! അജു വര്‍ഗീസിനെ ആരാധകർ ഓർമ്മപ്പെടുത്തുന്നു

ലോകകപ്പ് മത്സരത്തിന് ആവേശോജ്ജ്വലമായ തുടക്കമാകുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഫുട്‌ബോൾ പ്രേമികളായ താരങ്ങൾ തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വിജയാശംസയുമായി രംഗത്തെത്തിക്കഴിഞ്ഞു.  അതിലൂടെ ട്രോളർമാരുടെ ഇരയായിരിക്കുകയാണ് യുവ നടൻ അജു വർഗ്ഗീസ്.

അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിയുടെ തോളില്‍ കൈയിട്ടു നില്‍ക്കുന്ന അജു വര്‍ഗീസിന്റെ ചിത്രമാണ് ഇപ്പോൾ ചർച്ച. മെസ്സിയുടെയും അജുവിന്റെയും ആരാധകരില്‍ ആരോ ചെയ്ത ഫോട്ടോഷോപ്പ് ചിത്രം താരം തന്നെ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയായിരുന്നു. അതോടെ ‘കോമാളിത്തരവും ഊളത്തരവും കാട്ടി നടന്ന പഴയ അജുവല്ല. ഇത് ‘അല്‍ മെസി അജു’ എന്ന പഞ്ച് ഡയലോഗോടു കൂടി ആരാധകര്‍ ചിത്രം ആഘോഷമാക്കി.

എന്നാല്‍, ഇതൊന്നും വലിയ ആനക്കാര്യമല്ലെന്നു അജുവിനെ ഓർമ്മിപ്പിക്കുകയാണ് ചില ആരാധകർ. സലിം കുമാര്‍ വരെ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. ‘ദൈവമേ കൈതൊഴാം കെ.കുമാറാകണം’ എന്ന ചിത്രത്തിലെ ഫോട്ടോയും അവർ പങ്കുവയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button