പലപ്പോഴും നായിക നായകന്മാര് തിരക്കുകള്‍ കൊണ്ടോ മറ്റു അസൌകര്യം കൊണ്ടോ ചിത്രങ്ങള്‍ നിരസിക്കുക പതിവാണ്. ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ഐശ്വര്യ റായി അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, ഹൃത്വിക് റോഷന് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ചില വേഷങ്ങള്‍ ഐശ്വര്യ ഉപേക്ഷിച്ചു. ആവേഷങ്ങളിലൂടെ താരമായി മാറിയ നടിയാണ് കരിഷ്മ കപൂര്‍.
ആമിറിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ രാജഹിന്ദുസ്ഥാനിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യയെയായിരുന്നു. എന്നാല്‍ പിന്നീട് കരിഷ്മ കപൂറാണ് ആ വേഷത്തിലെത്തിയത്. മിസ്സ് ഇന്ത്യ പദവി നേടുന്നതിന് മുന്‍പ് തന്നെ ലഭിച്ച അവസരമായിരുന്നു അത്. എന്നാല്‍ അത് സ്വീകരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. അതേ സമയത്ത് തന്നെയാണ് ദില്‍ ദോ പദല്ഹെയിലെയും ഓഫര്‍ എത്തിയത്. എന്നാല്‍ ഈ രണ്ട് സിനിമകളും തനിക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ഐശ്വര്യ പറയുന്നു. പിന്നീട് കരിഷ്മ കപൂറാണ് ഈ രണ്ടു ചിത്രങ്ങളിലും നായികയായി എത്തിയത്. ആമിര്‍ ഖാന് സിനിമയില്‍ മുഴുനീള വേഷം ചെയ്യാന്‍ ഐശ്വര്യയ്ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.
ഐശ്വര്യയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
Post Your Comments