സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെടുമ്പോൾ താരങ്ങൾക്ക് നിരാശയുണ്ടാകാറുണ്ട്. അത്തരം ഒരു വേദനയെക്കുറിച്ചു തുറന്നു പറയുകയാണ് നടി ഐശ്വര്യ.
തമിഴിലെ ഹിറ്റ് സംവിധായകനായ മണിരത്നത്തിന്റെ മൂന്ന് ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണവും അതിലൂടെ ഉണ്ടായ നിരാശയുമാണ് വർഷങ്ങൾക്ക് ശേഷം ഐശ്വര്യ ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുന്നത്. അഞ്ജലി എന്ന ചിത്രത്തിലെ ‘ഇരവ് നിലവ്’ എന്ന ഗാനത്തില്‍ അഭിനയിക്കാനാണ് മണിരത്‌നം ആദ്യം തന്നെ വിളിച്ചത്. എന്നാൽ അപ്പോള്‍ അമ്മ സമ്മതിച്ചില്ല. പിന്നീട് റോജ സിനിമയില്‍ നായികയായി ക്ഷണിച്ചു. ആ സമയത്ത് മുത്തശ്ശി ഒരു തെലുങ്ക് പടത്തിന് കരാര്‍ ഉറപ്പിച്ച് അഡ്വാന്‍സും വാങ്ങിയിരുന്നു. അതുകൊണ്ട് ആ അവസരവും നഷ്ടമായി.
റോജ ചിത്രം തിയറ്ററിൽ കണ്ട ശേഷം തിരിച്ചെത്തിയ തനിക്ക് ദേഷ്യവും നിരാശയും സഹിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും താരം പറയുന്നു. അതിനെക്കുറിച്ചു ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ .. ”സിനിമ കണ്ട് ഒന്നും മിണ്ടാതെ ഞാന്‍ ഹോട്ടല്‍മുറിയില്‍ എത്തി. മുത്തശ്ശിയെ തല്ലാന്‍ പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാന്‍ സ്വയം തലയിലടിച്ചു. ജീവിതത്തില്‍ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അത്. പക്ഷേ ആ ഭാഗ്യം മധുബാലയ്ക്കായിരുന്നു. ഈ സിനിമയില്‍ മാത്രം ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ എന്റെ ജീവിതം തന്നെ മാറിയേനേ എന്നൊക്കെ മുത്തശ്ശിക്ക് മുന്നില്‍ പുലമ്പി. റോജയും പോയി തെലുങ്ക് പടവും പോയി.”
Post Your Comments