CinemaGeneralLatest NewsNEWS

പുരുഷനെ അടിച്ചമര്‍ത്തി അധികാരം പിടിച്ചടക്കുകയല്ല ഫെമിനിസമെന്ന് തപ്സി

പുരുഷനെ അടിച്ചമര്‍ത്തി അധികാരം പിടിച്ചടക്കുകയല്ല ഫെമിനിസമെന്നും എല്ലാ അവകാശങ്ങളും ഒരു സ്ത്രീക്ക് ആസ്വദിക്കാന്‍ കഴിയണമെന്നാണ് ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും തുറന്നു പറഞ്ഞ് നടി തപ്സി പാന്നു രംഗത്ത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ മടി കാണിക്കാത്ത അഭിനേത്രി കൂടിയാണ് തപ്സി. ചില വേഷങ്ങള്‍ ധരിച്ച സ്ത്രീകളെ കാണുമ്പോഴാണ് ചില പുരുഷന്മാര്‍ക്ക് അവരോടു ലൈംഗികമായ ആകര്‍ഷണം തോന്നുന്നത് . അത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് പീഡനം പോലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്നും താരം പറയുന്നു. മാത്രമല്ല ഒരാള്‍ ഈ ഒരു അഭിപ്രായം തന്നോട് പറയുകയും ചെയ്തു. അങ്ങനെ അസുഖമുള്ള പുരുഷന് അവന്റെ അസുഖം തീര്‍ക്കാനുള്ള ഉപകരണമല്ല സ്ത്രീയെന്ന് മറുപടി കൊടുത്തതായും താരം കൂടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button