അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമകൊണ്ട് മലയാളത്തിന്റെ പ്രിയനടിമാരായി മാറിയവരാണ് അനുപമ പരമേശ്വരന്, സായ് പല്ലവി, മഡോണ എന്നിവര്‍. ഒരൊറ്റ ചിത്രത്തിലൂടെ ഇത്രയും അധികം പ്രശസ്തി ലഭിച്ച താരങ്ങള്‍ അധികം ഉണ്ടാകില്ല. അനുപമയും സായിയും മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും സജീവമാകുകയാണ്. എന്നാല്‍ അവര്‍ക്കൊപ്പം എത്തിയ മഡോണയെ മാത്രം കാണാനില്ല.
റോമയും പാര്‍വതിയും മുന്നേറിയപ്പോള്‍ കാണാതായത് നടി മരിയയെ !!
പ്രേമത്തിന് ശേഷം ദിലീപിന്റെ കിങ് ലയര്‍ എന്ന മലയാള ചിത്രത്തില്‍ മാത്രമാണ് മഡോണ അഭിനയച്ചത്. എന്നാല്‍ തമിഴില്‍ രണ്ടു ചിത്രങ്ങളിലും പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും മഡോണ ഇക്കാലയളവില്‍ അഭിനയിച്ചു. വിജയ് സേതുപതി നായകനാകുന്ന ജുങ്ക എന്ന പുതിയ ചിത്രത്തിലും മഡോണ അഭിനയിക്കുന്നുണ്ട്.
ശബരിമല സന്ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് അന്തരിച്ചു
കിങ് ലയറിനു ശേഷം നടി ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടുമില്ല, കാരാർ ഒപ്പിട്ടിട്ടുമില്ല. കാരണമെന്തെന്നു ആര്‍ക്കും അറിയില്ല. മലയാളം മഡോണ ഉപേക്ഷിച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍. മറ്റു മുന്‍നിര നായികമാരെ പോലെ അഭിനയത്തില്‍ സജീവമല്ല നടി. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് മൂന്നു വര്‍ഷം കൊണ്ട് നടി പൂര്‍ത്തിയാക്കിയത് . കൂടാതെ മറ്റു നടിമാരെ പോലെ സമൂഹമാധ്യമങ്ങളിലൊ പൊതു പരിപാടികളിലൊ താരത്തെ കാണാനുമില്ല. മലയാളത്തില്‍ അഭിനയം തുടങ്ങിയ നടി രണ്ടു ചിത്രങ്ങളില്‍ മാത്രമായി ഒതുങ്ങിയത് എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ആരാധകര്‍.
Post Your Comments