ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അപര്‍ണ ബാലമുരളി, മഹേഷിന്റെ പ്രതികാരം എന്ന കന്നി ചിത്രത്തിലൂടെ കാഴ്ചക്കാരെ ഞെട്ടിച്ച ഈ നേടി മുഖ്യധാര സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട നായിക കഥാപാത്രങ്ങളില്‍ ഒന്നാണ് പ്രേമത്തിലെ മലര് മിസ് എന്ന് അപര്‍ണ ബാലമുരളി പറയുന്നു. സൗന്ദര്യമുള്ള നായികമാരെ തേടുന്ന പ്രവണത സായ് പല്ലവിയുടെ വരവോടെ ഇല്ലാതായെന്നും മുഖക്കുരുവുള്ള നായികയെ പരിഗണിക്കാന്‍ സംവിധായകന് തയ്യാറയെന്നും അപര്‍ണ പറയുന്നു. ഒരു ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ
” സൗന്ദര്യമുള്ള നായികമാർ എന്ന കാഴ്ചപാടില്‍ നിന്നും നിന്നു മലയാള സിനിമ മാറിനടക്കാൻ തുടങ്ങിയത് പ്രേമം എന്ന ചിത്രം തൊട്ടാണ്. സായ് പല്ലവിയുടെ കഥാപാത്രം എന്നെയടക്കം ഒരുപാട് പേരെ ഇൻസ്പയർ ചെയ്തു. എന്റെ സ്കിൻ അത്ര നല്ലതൊന്നുമല്ലായിരുന്നു. ഓരോത്തർ വന്നു ചോദിക്കും ” ഇതെന്താ ഈ മുഖക്കുരു ” അത് കേൾക്കുമ്പോൾ നമുക്ക് വരുന്ന ദേഷ്യമുണ്ടാല്ലോ അത് പറഞ്ഞറിയിക്കാനാകില്ല. പക്ഷെ ‘പ്രേമം’ വന്നപ്പോൾ എന്നെപോലെ ഒരുപാട് പേർക്ക് അതൊരു സന്തോഷമുണ്ടാക്കുന്ന കാര്യമായിരുന്നു. കാരണം മലർ മിസ്സിനെ ആളുകൾ അത്രയും ആരാധിക്കുന്നുണ്ടെകിൽ പിന്നെ ഈ മുഖക്കുരുവൊന്നും ഒരു പ്രശ്നമേയല്ല എന്ന തോന്നൽ ഉണ്ടായി- അപര്‍ണ ബാലമുരളി
Post Your Comments