തമിഴ് നടൻ ആര്യ തന്റെ വധു കണ്ടെത്താൻ നടത്തുന്ന റിയാലിറ്റി ഷോയ്ക്കെതിരെ വിമർശനം ശക്തമാകുന്നു. ഷോയിൽ പെൺകുട്ടികളെ മോശമായി ചിത്രീകരിക്കു ന്നുവെന്ന പരാതിയുമായി വനിതാ സംഘടനകൾ രംഗത്ത്.
തമിഴ് ചാനലായ കളേഴ്സ് ടിവിയാണ് ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന ഷോ ഒരുക്കുന്നത്. ഈ പരിപാടിയ്ക്കെതിരെ തുടക്കം മുതൽ വിമര്‍ശനങ്ങൾ ഉയരുന്നതിനിടക്കാണ് പെണ്‍കുട്ടികളെ മോശമാക്കി കാണിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പുതിയ പരാതി എത്തിയത്. ആര്യക്കും പരിപാടിയുടെ അവതാരകയായ നടി സംഗീതയ്ക്കും എതിരെ കേസെടുക്കണമെന്നും ഷോ നിരോധിക്കണമെന്നുമാണ് പരാതി ഉയരുന്നത്. സ്ത്രീകള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ വിജയിച്ചു നില്ക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഷോകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പരാതിയില്‍ പറയുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ താരം തന്റെ വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. ഭാവി വധു സിനിമ ലോകത്ത് നിന്നു വേണമെന്ന് യാതൊരുവിധ നിര്‍ബന്ധവുമില്ല. തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രം മതി. വേറെ ആരായാലും തനിക്ക് പ്രശ്നമില്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി ലഭിച്ച പ്രതികരണത്തിൽ നിന്നുമാണ് റിയാലിറ്റി ഷോ ആരംഭിച്ചത്.
മരണ ശേഷവും നടി വീട്ടിലെത്തും; സംഭവത്തിന് പിന്നില്‍
Post Your Comments