GeneralLatest NewsMollywoodNEWSWOODs

രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം: വീഡിയോ സോംഗ്

മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു

രാഹുകാലം ആരംഭം വത്സാ…
പേരുദോഷം ജാതകത്തിൽ അച്ചട്ടാ……
ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്.

രാഹുകാലം വന്നാൽ പേരുദോഷം പോലെ
നിരവധി പ്രശ്നങ്ങളും തല പൊക്കുകയായി….
ഈ സ്ഥിതിവിശേഷത്തെ ഓർമ്മപ്പെടുത്തുക
യാണ് പടക്കളം എന്ന സിനിമയിലെ വിഡിയോഗാനത്തിലൂടെ.

വിനായക് ശശികുമാർ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനും, സുരൂർ മുസ്തഫയുമാണ്.സന്ധീപ് പ്രദീപ് ഫ്രാലി മി ഫെയിം) സാഫ് വാഴ ഫെയിം) അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തിൽ പ്രത്യക്ഷരാകുന്ന അഭിനേതാക്കൾ.
നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സൗഹൃദവും. നർമ്മവും പ്രണയവുമൊക്കെ നിലനിൽക്കുന്ന ഒരുകാംബസ് പടക്കളമാകുന്നതെപ്പോൾ ?? ഇതിനുള്ള ഉത്തരം നൽകുകയാണ് പടക്കളം. നൂതനമായ പ്രമേയങ്ങളും അവതരണവുമൊക്കെയായി മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായി മാറിയ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബ വിജയം സുബ്രഹ്മണ്യം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഇവർക്കു പുറമേ ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു. ഒരു കലാലയമാകുമ്പോൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അത് ഈ ചിത്രത്തിലുമുണ്ട്. ഫാൻ്റെസി ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) പൂജ മോഹൻരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ – സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.
മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
.വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button