
ആലപ്പുഴ കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയെ അറിയാമെന്ന് ബിഗ് ബോസ് താരം ജിന്റോ. വെറും പരിചയം മാത്രമാണുള്ളതെന്നും, അച്ഛൻ മരിച്ചെന്നു പറഞ്ഞ് കയ്യും കാലും പിടിച്ച് ആയിരം രൂപ ചോദിച്ചു, ഞാൻ കൊടുത്തു. അത്ര മാത്രമാണുണ്ടായതെന്നും ജിന്റോ വ്യക്തമാക്കി. ജീവിക്കാൻ ആഗ്രഹമുണ്ട്, ഒരുപാട് സ്വപ്നങ്ങളുണ്ട്. ദയവായി തനിക്ക് വ്യാജ ഇമേജ് നൽകരുതെന്നും അദ്ദേഹം ആവർത്തിച്ചു.
അറസ്റ്റ് ചെയ്തുവെന്ന വ്യാജപ്രചരണം പോലും ചിലർ നടത്തിയതായും ജിന്റോ പറഞ്ഞു. ഓടി ഒളിച്ചിട്ടില്ല, ഒളിക്കുകയുമില്ല. നിയമപരമായി താൻ ഇതെല്ലാം നേരിടുമെന്നും ജിന്റോ കൂട്ടിച്ചേർത്തു. പതിനായിരം ആൾക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാൾ ഞാൻ അത്രേയുള്ളൂ. വന്നു കഴിഞ്ഞ് എല്ലാം പറയാം, കുറേ പറയാനുണ്ട് എനിക്ക്,” എന്നാണ് എക്സൈസ് ടീമിനു മുന്നിൽ ഹാജരാവാൻ എത്തിയ ജിന്റോ മീഡിയയോട് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും തസ്ലീമയെ അറിയില്ല, പേരു കേട്ടിട്ട് മനസ്സിലാവുന്നില്ല എന്നാണ് ജിന്റോ പറഞ്ഞത്.കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.
Post Your Comments