
കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുടെ മാല പുലിപ്പല്ല് കൊണ്ടുള്ളത്. വേടന് ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്കി. പുലിപ്പല്ല് തായ്ലന്റില് നിന്ന് കൊണ്ടുവന്നതാണെന്നാണ് മൊഴി. പൊലീസിനോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സുഹൃത്ത് വഴിയാണ് ഇത് കൊണ്ടുവന്നതെന്നും വേടന് സമ്മതിച്ചിട്ടുണ്ട്.വേടനെതിരെ വനം വകുപ്പ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.
കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനാണ് തീരുമാനം. നാളെ കോടതിയില്‍ ഹാജരാക്കുംതൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് കോടനാടേയ്ക്ക് കൊണ്ട്പോകു.സംരക്ഷിത പട്ടികയില്‍പ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നതും ഇന്ത്യയില്‍ കുറ്റകരമാണ്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചതായി വേടന് സമ്മതിച്ചിട്ടുണ്ട്. ഫ്ളാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇത് കൂടാതെ, വേടന്റെ കയ്യിൽ നിന്നും പ്രത്യേക തരത്തിലുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് പോലീസ്. ഇതോടെ കഞ്ചാവ് കേസിൽ പിടിയിലായ റാപ്പര്‍ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാനൊരുങ്ങി പൊലീസ്. പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് വേടന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്. അതേസമയം, ഇവ ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടൻ പൊലീസിനോട് പറഞ്ഞത്.വൈദ്യ പരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം പിന്നെ പറയാമെന്നും വേടൻ പറഞ്ഞു. പിന്നീട് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴും വേടൻ ചോദ്യങ്ങളോട് പ്രതികരിച്ചു. പൊലീസിന്റെ വേട്ടയാടൽ ആണോയെന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു വേടന്റെ മറുപടി.
Post Your Comments