GeneralMollywoodNEWSWOODs

സംഭവം അദ്ധ്യായം ഒന്ന് ടൈറ്റിൽ പ്രകാശനം ചെയ്തു 

അസ്‌കർ അലി, വിനീത് കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസിതില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമയുടെ ബാനറിൽ നിർമ്മിക്കുന്നു. ഈ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനൊന്നു മുതൽ പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിക്കുന്നു. ബന്ദിപ്പൂർ, തേനി എന്നീ പ്രദേശങ്ങളും ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകളാണ്. ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

അസ്‌കർ അലി, വിനീത് കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. സെന്തിൽ കൃഷ്ണ, അസ്സീം ജമാൽ, രാജേഷ് അഴീക്കോടൻ,ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ് .
ഛായാഗ്രഹണം – നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാഗ്രൗണ്ട് സ്കോർ – ഗോഡ് വിൻ തോമസ്, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് -പട്ടണം റഷീദ്, കലാസംവിധാനം – സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം- അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റീൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് മെൽബിൻ മാത്യു, അനുപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രവിൺ എടവണ്ണപ്പാറ.
വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button