
തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് കമൽഹസൻ. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മാധ്യമപ്രവർത്തകനും എംപിയുമായ ജോണ്‍ ബ്രിട്ടാസില്‍ നിന്നും നേരിടേണ്ടി വന്ന ചോദ്യത്തെ കുറിച്ച് കമല്‍ഹസന്‍ തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു. ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നുള്ള താന്‍ എന്തിന് രണ്ട് വിവാഹം ചെയ്തു എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. ‘തഗ് ലൈഫ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
’10-15 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവമാണിത്. എന്റെ വളരെയടുത്ത സുഹൃത്ത് കൂടിയായ ജോണ്‍ ബ്രിട്ടാസ് എംപി ഒരിക്കല്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. അതും കുറെ കോളേജ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച്, ”നിങ്ങള്‍ വളരെ നല്ലൊരു ബ്രാഹ്‌മണ കുടുംബത്തില്‍ നിന്ന് വരുന്നയാളാണ്. എന്നിട്ട് പോലും രണ്ട് വിവാഹം കഴിച്ചത് എന്തുകൊണ്ടാണ്?” എന്ന് ബ്രിട്ടാസ് ചോദിച്ചു.
നല്ല കുടുംബം എന്നതിന് ഒരാളുടെ വിവാഹജീവിതവുമായി എന്താണ് ബന്ധം എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞത് രാമഭക്തനായത് കൊണ്ട് താങ്കള്‍ രാമനെ പോലെ ജീവിക്കുമെന്ന് കരുതി എന്നാണ് പറഞ്ഞത്. ഞാന്‍ പ്രാര്‍ഥിക്കാറില്ല, രാമപാത പിന്തുടരാറുമില്ല.എനിക്ക് തോന്നുന്നത് ഞാന്‍ രാമപിതാവായ ദശരഥനെയാണ് പിന്തുടരുന്നത് എന്നാണ്. കാരണം അദ്ദേഹം മൂന്നുപേരെ വിവാഹം കഴിച്ചിട്ടുണ്ടല്ലോ” എന്നാണ് ഇതിനു മറുപടിയായി താൻ പറഞ്ഞതെന്ന് കമല്‍ ഹാസന്‍ പറയുന്നു.
നര്‍ത്തകിയും നടിയുമായ വാണി ഗണപതിയാണ് കമല്‍ ഹാസന്റെ ആദ്യ ഭാര്യ. 1978ല്‍ വിവാഹിതരായ ഇവര്‍ 1988ല്‍ വേര്‍പിരിഞ്ഞു.പിന്നീട് നടി സരികയെ കമല്‍ വിവാഹം കഴിച്ചു. 2004ല്‍ സരികയുമായി വേര്‍പിരിഞ്ഞ താരം 2005 മുതല്‍ 2016 വരെ നടി ഗൗതമിക്കൊപ്പമായിരുന്നു ജീവിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
Post Your Comments