Latest News

സോഷ്യൽ മീഡിയയിൽ ഹിന്ദു വിരുദ്ധ പരാമർശം : രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസെടുത്തു

ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പോലീസ് കേസ്. ആന്ധ്രയിൽ നിന്നുള്ള അഭിഭാഷകനാണ് പരാതിക്കാരൻ. വർമ്മ നടത്തിയ ഹിന്ദു വിരുദ്ധ പരാമര്ശങ്ങളുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം ലിങ്ക് ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രീയ പ്രജാ കോൺഗ്രസ് പ്രസിഡൻ്റും ഹൈക്കോടതി അഭിഭാഷകയുമായ മേദ ശ്രീനിവാസ് ആണ് ത്രീ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീഡിയോ ക്ലിപ്പിംഗുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും തെളിവായി സമർപ്പിച്ചു. സംവിധായകന്റെ “കാട്ടു” പോസ്റ്റുകൾ സമൂഹത്തിലെ ചില വിഭാഗങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുക മാത്രമല്ല, സാമൂഹിക ഐക്യത്തിനും പൊതു ഐക്യത്തിനും ഭീഷണിയുയർത്തുന്നുണ്ടെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദു ദൈവങ്ങളെയും രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുണ്യഗ്രന്ഥങ്ങളെയും വർമ്മ പരിഹസിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഉള്ളടക്കം പ്രകോപനപരവും അവഹേളനപരവുമാണെന്ന് വിശേഷിപ്പിച്ച ശ്രീനിവാസ്, ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരാതി ഇപ്പോൾ പോലീസ് അധികാരികളുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments


Back to top button