
2019 മാർച്ചിൽ ശ്രീ.മുരളി ഗോപിയുടെ രചനയിൽ ശ്രീ.പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് സാക്ഷാൽ മോഹൻലാൽ നായകനായ
ലൂസിഫർ റിലീസ് ആയത് മുതൽ മലയാളികൾ കേട്ട് തുടങ്ങിയ പേരാണ് ,ഇലുമിനാറ്റി .എന്നാൽ,അതിനു മുൻപ് മുതൽ ഇത് നിലവിൽ ,ഉണ്ട്..
ഇപ്പോളും അത് പല രൂപത്തിൽ ഉള്ളതായി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർ അടങ്ങിയ ഈ ശൃംഖല അനേകരാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഇവരുടെ പല ചിഹ്നങ്ങളും, റഫറൻസുകളും ,പ്രിത്വിരാജിന്റെ ഒരുപാട് സിനിമകളിൽ വന്നിട്ടുണ്ട്. ആദം ജോൺ, എസ്റ ,നയൻ,ലൂസിഫർ ,ഇപ്പോൾ എമ്പുരാ നിൽ വരെ എത്തി നിൽക്കുന്നു.
കറുത്ത കുർബാന, മൂങ്ങാ, ഇലുമിനാറ്റി ട്രയാൻഗിൾ ,തൃകോണത്തിനുള്ളിലെ കണ്ണ് , ഇവയെല്ലാം ഇലുമിനാറ്റിയുടെയും സാത്താൻ ആരാധനയുടെയും ഭാഗമാണ്. ലോകത്തിൽ എന്ത് നടക്കണം ,നമ്മൾ എന്തൊക്കെ ചിന്തിക്കണം എന്ന് പോലും സ്വാധീനിക്കാൻ ശക്തിയുള്ള നിഗൂഢസംഘമാണ് ,ഗൂഡാലോചന സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ‘ഇലുമിനാറ്റി “കൾ. ലോകത്തിൽ ആരെ വാഴ്ത്തണം, ആരെ വീഴ്ത്തണം എന്ന് പോലും അവരാണ് തീരുമാനിക്കുന്നത്.
മൈക്കിൾ ജാക്സണെ പ്രശസ്തനാക്കിയതും
ഒടുവിൽ ഇല്ലാതെ ആക്കിയതും ഇലുമിനാറ്റികൾ ആണെന്ന് ,ലോകം അറിഞ്ഞതാണ്.
ഇപ്പോൾ പ്രിത്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ എമ്പുരാനിലും നിറയെ ഇലുമിനാറ്റി റഫറൻസ് ഉണ്ട്. പ്രിത്വിരാജ് പറയും പോലെ പല കാര്യങ്ങളും കാലാകാലങ്ങളിൽ സംഭവിക്കുന്നു,എന്നതും ,പ്രിത്വിരാജിന്റെ ഈ നിഗൂഢ സംഘവുമായുള്ള ബന്ധം ആവാം എന്നാണ് ,സാമൂഹിക മാധ്യമങ്ങളിൽ വിശ്വസിക്കപ്പെടുന്നത് .ഒന്നെങ്കിൽ ഇത് പ്രിത്വിയുടെ കച്ചവട തന്ത്രം ആവാം,അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭൂത പൂർവ്വമായ വളർച്ചയിൽ ,കുറേ അസൂയക്കാരും ശത്രുക്കളും പടച്ചു വിട്ട കഥകൾ ആവാം..എന്തായാലും ,പ്രിത്വി ഒറ്റെക്കല്ല എന്നത് വ്യക്തമാണ്….
പ്രിത്വിയുമായി,താരതമ്യം ചെയ്യാൻ പറ്റില്ല എങ്കിലും ,സമപ്രായകാരനായ മറ്റൊരാൾ കൂടെ ,ഇതേപോലെ കഴിഞ്ഞ രണ്ട് വർഷമായി ആരോപണ വിധേയൻ ആയിട്ടുണ്ട്,ആലപ്പുഴ സ്വദേശിയായ ശ്രീനേഷ് എൽ പ്രഭു, എന്ന സംഗീത സംവിധായകൻ. സാമൂഹിക പ്രസക്തിയുള്ള അനേകം വിഡിയോകൾ ചെയ്തിട്ടുള്ള ശ്രീനേഷ് ,ഗാന രചയിതാവും,വിഡിയോ സംവിധായകനും എല്ലാമാണ്.
ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീനേഷ്,വളരെ വേഗം ആണ് മാധ്യമങ്ങളിൽ നിറഞ്ഞു തുടങ്ങിയത്.ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഉൾപ്പടെ ഉള്ള സമൂഹത്തിലെ വിനോദ- രാഷ്ട്രീയ മേഖലയിലെ അനേകം പ്രമുഖർ ശ്രീനേഷിന്റെ പാട്ടുകൾ റിലീസ് ചെയ്തിട്ടും പങ്ക് വെച്ചിട്ടും ഉണ്ട്. ആ തിളക്കത്തിൽ ശ്രീനേഷ് നില്കുമ്പോൾ ആണ് ,ശ്രീനേഷ് അണിയുന്ന വസ്ത്രങ്ങളിലെ ചില നിറങ്ങൾ ,ചിഹ്നങ്ങൾ, പ്രൊഫൈലിലും ,ദിവസേന ഇടുന്ന പോസ്റ്റുകളിലും ഉള്ള മൂങ്ങാ സാന്നിധ്യം ,കഴുത്തിൽ അണിഞ്ഞിട്ടുള്ള റൂബി പതിച്ച തൃകോണലോക്കറ്റ് ,ചില ഡാർക്ക് കോൺടന്റ് പോസ്റ്റുകൾ എല്ലാം കണ്ട് ഒരു മാധ്യമം ഇലുമിനാറ്റി ആരോപണം ഉന്നയിച്ചത്.
കൊടുങ്കാറ്റിൽ പരിക്കേറ്റ മൂങ്ങയെ ശ്രീനേഷ് രക്ഷിച്ച ചിത്രം പീറ്റ ഇന്ത്യയും,ആനകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുള്ള വിഡിയോ ,വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ,എന്തിന്,അങ്ങ് ഗ്രീസിൽ പോലും ,ശ്രീനേഷിന്റെ ഈ വിഡിയോകൾ പങ്ക് വെക്കപ്പെട്ടു
എന്നതും ശ്രദ്ധേയമായിരുന്നു.സാധാരണയായി ഈ സംഘടനകൾ ആരുടെയും കാര്യങ്ങൾ ഇങ്ങനെ പങ്ക് വെക്കാറില്ല..ഇതൊക്കെ ചൂണ്ടി കാണിച്ചുകൊണ്ട് കുറേ ഓൺലൈൻ മാധ്യമങ്ങൾ ,ശ്രീനേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഈ അടുത്ത കാലത്ത്,മറ്റൊരു സുഹൃത്ത് തന്നെ പറ്റി ചെയ്ത “മൂങ്ങോ പാസകൻ” എന്ന വിഡിയോയും ശ്രീനേഷ് പങ്ക് വെച്ചിരുന്നു.
പ്രിത്വിരാജിനെ പോലെ ശ്രീനേഷും ഈ ആരോപണങ്ങളെ ,തള്ളി കളഞ്ഞു എങ്കിലും മൂങ്ങയെ ആരാധിക്കാറുണ്ട് എന്നും ,ഒരു മാധ്യമത്തിൽ പറഞ്ഞിരുന്നു.
ഇവരിൽ പൊതുവെ കാണുന്ന ഗുണം എന്തിനേയും ,ഒറ്റക്ക് നേരിടാൻ ഉള്ള മനോഭാവവും ആത്മ വിശ്വാസവും ആണ്,ഇതും നിഗൂഢമായ ശക്തിയുടെ പിൻബലമാകുമോ? കാലം തെളിയിക്കട്ടെ.
Post Your Comments