
സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നു.
കേന്ദ്ര മന്ത്രി എന്ന നിലയിൽ വലിയ ഉത്തരവാദിത്വവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിക്ക് ആദ്യം നിശ്ചയിച്ച ഡേറ്റിൽ ജോയിൻ്റ് ചെയ്യുവാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. ഏപ്രിൽ അഞ്ചിന് ചിത്രീകരണം ആരംഭിച്ച് ഏഴിന് സുരേഷ് ഗോപി ജോയിൻ്റ് ചെയ്യുവാനുമായിരുന്നു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക, സുരേഷ് ഗോപിക്ക് അപ്രതീക്ഷിതമായ ചില ചുമതലകൾ നൽകിയത് ഈ അവസരത്തിലാണ്.
ഏപ്രിൽ എട്ടിനെത്തുന്ന ദുബായ് കിരീടാവകാശിയെ സ്വീകരിക്കുകയെന്നതായിരുന്നു. ആദ്യ ചടങ്ങ്. പിന്നീട് ഏപ്രിൽ ഒമ്പതിന് പ്രധാനമന്ത്രിയുടെ ഡോണർ പരിപാടിയിൽ പങ്കെടുക്കാനായി നാഗാലാൻഡിലേക്കും നിയോഗിക്കപ്പെട്ടു. പത്ത് പതിനൊന്ന് തീയതികളിൽ പ്രെട്രോളിയം മിനിസ്റ്ററിയുടെ ബ്രയിൻ സ്റ്റോർമിങ് സെഷൻ ഋഷികേശിൽ നടക്കുന്നതിനാൽ വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യം അവിടെ അവശ്യം വേണ്ടതായി വന്നു. ഇങ്ങനെയുള്ള ഔദ്യോഗിക ചടങ്ങുകളാണ് ചിത്രീകരണം തുടങ്ങാൻ കാലതാമസ്സം നേരിട്ടതിൽ ഏറെ പ്രധാനപ്പെട്ടത്. അതു കഴിയുമ്പോഴേക്കുമാണ് മലയാളികളുടെ പ്രിയപ്പെട്ട ആഘോഷ ചടങ്ങുകളായ വിഷു – ഈസ്റ്റർ ആഘോഷങ്ങൾ കടന്നു വരുന്നത്. അതുമനസ്സിലാക്കിക്കൊണ്ടാണ് ഇപ്പോൾ ഏപ്രിൽ പതിനഞ്ചിന് ചിത്രീകരണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്
ൈ ക്രസ്തവ ഭൂരിപക്ഷമുള്ള കോട്ടയം, പാലാ, ഭരണങ്ങാനം, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുന്നത്. വിശുദ്ധവാര ചടങ്ങുകൾ നടക്കുന്ന സമയമായതിനാൽ, വീടുകൾ, പള്ളികൾ, ഉൾപ്പടെയുള്ള ലൊക്കേഷനുകൾ ലഭ്യതയല്ലാതെ വരുന്നതും ഡേറ്റ് നീളാൻ കാരണമായിയെന്ന് ചിത്രത്തിൻ്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി വ്യക്തമാക്കി.
മധ്യതിരുവതാം കൂറിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും പാലായും പരിസരങ്ങളിലും തിളങ്ങി നിന്നിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്നാട്ടുകാരുടെ ഇടയിൽ ഉറച്ച മനസ്സും, ആഞ്ജാ ശക്തിയും സമ്പത്തും, പ്രതാപവും കൊണ്ട് ഹീറോ പരിവേഷം താണ്ടിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം പ്രേക്ഷകർ പ്രതീക്ഷിക്കും വിധത്തിൽത്തന്നെ അദ്രപാളികളിൽ എത്തിക്കുകയെന്ന താണ് ഗോകുലം മൂവീസിൻ്റെ ലക്ഷ്യം.
പ്രേഷകർ ഈ കഥാപാത്രത്തെ ക്കുറിച്ച് എന്തു പ്രതീക്ഷിക്കുന്നോ അത് സുരേഷ് ഗോപി എന്ന നടനിൽ നിന്നും പ്രതീക്ഷിക്കാം. രണ്ടാം ഘട്ട ചിത്രീകരണം രണ്ടു മാസത്തിലേറെയാണ് ചാർട്ടു ചെയ്തിരിക്കുന്നത് ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്നതായിരിക്കും. വലിയ മുതൽമുടക്കിൽ വലിയ താരസാന്നിദ്ധ്യത്തിലും, ജനപങ്കാളിത്തത്തിലുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു മാസം നീണ്ടുനിന്ന ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്താണ് പൂർത്തിയാക്കിയത്.
ഒറ്റക്കൊമ്പനോടൊഷം വലിയ സസ്പെൻസുകളു മായി ഭ. ഭ. ബ.. എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. വലിയ മുതൽമുടക്കുള്ള അന്യഭാഷാ ചിത്രങ്ങളും തുടർച്ചയായി ഗോകുലം മൂവീസ് പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുന്നുണ്ട്. മലയാളത്തിൽ വൻതാരങ്ങൾ അടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങളും നടന്നു വരുന്നു.
പ്രശ്സ്ത ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം ഹർഷവർദ്ധൻ രമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ – സുധി മാഡിസൺ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി,
പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കോട്ടയം, തിരുവനന്തപുരം, കൊച്ചി, ഹോങ്കോങ്, എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – റോഷൻ,
Post Your Comments