
നടനും സംവിധായകനുമായ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയ്ക്കെതിരെയും അമ്മ മല്ലിക സുകുമാരനെതിരെയും വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എംപുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മോനോൻ അർബൻ നക്സ്ൽ എന്നാണ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
‘മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്സലൈറ്റായ മരുമകളെ നേരെ നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത്’ എന്നും ബി ഗോപാല കൃഷ്ണന്‍ പ്രതികരിച്ചു.
Post Your Comments