BollywoodGeneralLatest NewsNEWSWOODs

കോടികളുടെ ചിട്ടി ഫണ്ട്: വാർത്തകൾ നിഷേധിച്ച് നടന്‍ ശ്രേയസ്

സ്ഥാപനം യുപിയിലെ മഹോബ ജില്ലയിൽ പ്രവർത്തിക്കുന്നതാണെന്നാണ് വിവരം

കോടികളുടെ ചിട്ടി ഫണ്ട് തട്ടിപ്പുമായി നടൻ ശ്രേയസ് തൽപാഡെയ്ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നു നടൻ. ചിട്ടി തട്ടിപ്പിമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹത്തിന്റെ ടീം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഏതെങ്കിലും തട്ടിപ്പിലോ ക്രിമിനല്‍ പ്രവര്‍ത്തനത്തിലോ ശ്രേയസിന് പങ്കാളിത്തം എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ “പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവും” എന്ന് നിഷേധ കുറിപ്പിൽ പറയുന്നു.

ഇന്നത്തെ ലോകത്ത്, ഒരു വ്യക്തിയുടെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച പ്രശസ്തി അടിസ്ഥാനരഹിതമായ കിംവദന്തികൾ മൂലം അനാവശ്യമായ കളങ്കപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ശ്രീ ശ്രേയസ് തൽപാഡെ വഞ്ചനയിലോ കുറ്റകൃത്യത്തിലോ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഒരു പൊതു വ്യക്തി എന്ന നിലയിൽ, മറ്റ് പല സെലിബ്രിറ്റികളെയും പോലെ ശ്രീ തൽപാഡെയെയും വിവിധ കോർപ്പറേറ്റ്, വാർഷിക പരിപാടികളില്‍ ക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്യാറുണ്ട്. അത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിനപ്പുറം, ഇത്തരം കമ്പനിയുമായി നടന് യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപിക്കുന്ന സ്ഥാപനം യുപിയിലെ മഹോബ ജില്ലയിൽ പ്രവർത്തിക്കുന്നതാണെന്നാണ് വിവരം. ശ്രെയസും പതിനാലുപേരും തട്ടിപ്പിൽ പങ്കാളികളാണെന്നു വാർത്തകൾ ശക്തമായതിനു പിന്നാലെയാണ് നിഷേധക്കുറിപ്പുമായി തീം രംഗത്ത് എത്തിയത്.

shortlink

Post Your Comments


Back to top button