
മെൽബണിൽ നടന്ന സംഗീത പരിപാടിയില്‍ മൂന്നു മണിക്കൂറോളം വൈകിയെത്തിയ ഗായിക നേഹ കക്കർക്കെതിരെ ജനക്കൂട്ടം പ്രതിഷേധിച്ചിരുന്നു, അന്ന് വേദിയില്‍ കരഞ്ഞ നേഹയുടെ വീഡിയോ വൈറലായിരുന്നു. മാർഗരറ്റ് കോർട്ട് അരീനയിൽ മൂന്ന് മണിക്കൂർ വൈകിയാണ് നേഹ എത്തിയത്. ഷോയ്ക്ക് എത്തിയ ചിലര്‍ ‘ഗോ ബാക്ക്’ എന്ന് വിളിക്കുന്ന വീഡിയോ വൈറലായിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച നേഹ, ഷോയുടെ സംഘാടകരുടെ കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചത് എന്ന് കുറ്റപ്പെടുത്തി. ഷോ സംഘാടകരായ ബീറ്റ്സ് പ്രൊഡക്ഷന്‍ തന്‍റെ പ്രതിഫലം പോലും തരാതെ പറ്റിച്ചെന്നും. തന്നെ താമസിച്ച ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടെന്നും ഗായിക ആരോപിച്ചു.
ഇപ്പോൾ പരിപാടിയുടെ സംഘടകരായ ബീറ്റ്സ് പ്രൊഡക്ഷൻ നേഹയുടെ വാദങ്ങൾ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ്. നേഹയുടെ പ്രൊഫഷണലിസം ഇല്ലായ്മയാല്‍ ഇനി മുതല്‍ മാർഗരറ്റ് കോർട്ട് അരീനയിൽ ഷോ സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് വിലക്ക് ലഭിച്ചെന്നും നേഹയുടെ മെൽബൺ, സിഡ്നി ഷോകള്‍ കാരണം കമ്പനിക്ക് 4.52 കോടി രൂപ നഷ്ടമുണ്ടായി എന്നും കമ്പനി രേഖകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
Post Your Comments