
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം രാവിലെ പ്രാർത്ഥനയിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം.രാവെളുക്കുവോളം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിലായിരിക്കും വിശ്വാസികൾ. വൃക്ഷങ്ങൾ പോലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളും എന്നാണ് വിശ്വാസം. അതുവരെയുള്ള പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ദാനധർമ്മങ്ങൾക്ക് ഏറെ പുണ്യം ലഭിക്കാൻ ഏറെ അവസരവും ഈ പുണ്യ ദിനം നൽകുന്നു. ഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഇരുപത്തിയേഴാം രാവും, വെള്ളിയാഴ്ച്ചയും ഒരുപോലെ വരുന്നു എന്നതാണത്. ഈ പുണ്യ. ദിനത്തിൽ ഉടയതമ്പുരാനായ പടച്ചവൻ ആരെയായിരിക്കും അനുഗ്രഹിക്കുന്നത്. ആ അനുഗ്രഹീതൻ അല്ലെങ്കിൽ അനുഗ്രഹീത ആരായിരിക്കും ?
മിസ്റ്റർ ആൻ്റ് മിസ്സസ്സ് ടീം പുണ്യ മനസ്സോടെ വീണ്ടും ഒന്നിക്കുന്നു. ആ കാത്തിരിപ്പിനു വേണ്ടി.
ഉടൻ തന്നെ ആ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.
വാഴൂർ ജോസ്.
Post Your Comments