GeneralLatest NewsMollywoodNEWSWOODs

ന്യൂയോർക്കിൽ എമ്പുരാൻ്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്

കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബായിലാണ്.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ് വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു. എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്. പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ് പങ്കെടുത്തവിപുലമായ ചടങ്ങായിരുന്നു ഇത്. ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാൻ്റെ ടീസർ ലൈവിൽ പ്രദർശിപ്പിച്ചു.

അറുപതോളം കലാകാരന്മാർ പങ്കെടുത്ത സംഗീത നൃത്ത പരിപാടികൾ അരങ്ങേറിക്കൊണ്ട് എമ്പുരാനെ ആരാധകർ വരവേറ്റത് ന്യൂയോർക്ക് നിവാസികൾക്ക് പുതുമയും കൗതുകവും നൽകി. സ്ക്രീനിൽ തെളിയുന്ന മലയാളത്തിൻ്റെ സൂപ്പർ താരം മോഹൻലാൽ കാഴ്ച്ചക്കാർക്ക് ഏറെ കൗതുകമായിരുന്നു.

കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബായിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയിൽ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് വലിയ ശ്രമകരമായ ഒരു കാര്യമാണ്. നീൽവിൻസൻ്റൊണ് ന്യൂയോർക്കിലെ ഈ ചടങ്ങിൻ്റെ കോ-ഓർഡിനേറ്റർ. യു. എസ്സിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകർ ഈ ആഘോഷപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. പ്രേക്ഷകർക്കിടയിൽ അത്രമാത്രം പ്രതീക്ഷ നൽകുന്ന മലയാളത്തിലെ എക്കാലത്തേയും വമ്പൻ ചിത്രമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ചിത്രമാണ് എമ്പുരാൻ.

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ലോകമെമ്പാടും മാർച്ച് ഇരുപത്തി ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്രയും ഗംഭീരമായ രീതിയിൽ ഒരു ലോഞ്ചിംഗ് നടത്തിയിരിക്കുന്നത്. മാർച്ച് പതിനാറ്അർദ്ധരാത്രിയാലാണ് അതായത് ഇൻഡ്യൻ സമയം ഞായറാഴ്ച്ച അർദ്ധരാത്രിയാലാണ് ചടങ്ങ് നടന്നത്.. ഈ ചടങ്ങിൽ മോഹൻലാൽ ഓൺലൈനിൽ പങ്കെടുത്തു കൊണ്ട് ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ പൂനയിലാണ്.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button