തെന്നിന്ത്യൻ താരം നാഗചൈതന്യ വിവാഹിതനായി

അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു വിവാഹം

തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹിതനായി നടി ശോഭിത ധൂലിപാലയാണ് വധു. ഹൈദരാബാദിലെ, നാഗചൈതന്യയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു വിവാഹം. നാഗാര്‍ജുനയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്.

read also: സുമതി വളവ് : മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ അഭിലാഷ് പിള്ള ടീം ഒന്നിക്കുന്നു

ചിരഞ്ജീവി, പി വി സിന്ധു, നയന്‍താര, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ഉപാസന കോനിഡെല, മഹേഷ് ബാബു, നമ്രത ശിരോദ്‍കര്‍, അക്കിനേനി, ദഗുബാട്ടി, കുടുംബാംഗങ്ങള്‍ തുടങ്ങി വലിയ താരനിര വിവാഹ ചടങ്ങിൽ പങ്കെടുത്തു.

Share
Leave a Comment