നടൻ മേഘനാഥനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി വിന്ദുജ മേനോൻ. അഭ്രപാളിയിലെ കഥാപാത്രങ്ങളിലൂടെ വെറുപ്പ് സമ്പാദിച്ച മേഘനാഥൻ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്നു വിന്ദുജ പറയുന്നു.
ദേഹോപദ്രവം ചെയ്യുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തതിനു ശേഷം കയ്യിലെ നീലിച്ച പാട് കാണിച്ചുകൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം വാടി തളരുമായിരുന്നു എന്നും മേഘനാഥനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടു വിന്ദുജ പറഞ്ഞു.
read also: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു?
‘‘കയ്യിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോൾ ശരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജു ധർമൻ സംവിധാനം ചെയ്ത ‘കഥപറയുമ്പോൾ’ സീരിയലിൽ അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു. അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവം പിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു ‘എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡ് ആന്നു’. അവസാനം ‘അമ്മ” മീറ്റിങിനു കാണുമ്പോൾ പോലും ഹൃദ്യമായ കുശലാന്വേഷണം.’’–വിന്ദുജ മേനോൻ കുറിച്ചു.
Post Your Comments