നടി കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നെന്ന് ദേശീയ മാധ്യമങ്ങളും ചില തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഡിസംബർ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോർട്ടുകളില്‍ സൂചിപ്പിക്കുന്നു.
read also: സംവിധായകന് സുരേഷ് സംഗയ്യ അന്തരിച്ചു
സിനിമ നിർമാതാവ് ജി. സുരേഷ്കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാണെന്നും വരുംദിവസങ്ങളില്‍ വിവാഹവാർത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.
Post Your Comments