GeneralLatest NewsNEWSTV Shows

ഫോണ്‍ ചെയ്യാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല, ഒരു വളര്‍ത്തു മൃഗത്തെ പോലെയായി: ക്രിസ് വേണുഗോപാല്‍

എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല

ടെലിവിഷന്‍ താരവും വോയ്‌സ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലിന്റേയും സീരിയല്‍ നടി ദിവ്യ ശ്രീധറിന്റേയും വിവാഹം നടന്നതിന് പിന്നാലെ ഇരുവരുടെയും സ്വാകാര്യ ജീവത്തെക്കുറിച്ച് ധാരാളം വാർത്തകൾ പുറത്തു വന്നിരുന്നു. ഇരുവര്‍ക്കുമെതിരെ നിരവധി വിമര്‍ശനങ്ങളുമുയര്‍ന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ക്രിസ് വേണുഗോപാല്‍.

തന്നെ കൂട്ടിലടച്ച ചിലന്തിയെ പോലെ ഇട്ട ഒരു വിവാഹബന്ധത്തില്‍ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ് വേണുഗോപാല്‍ പറയുന്നു.

read also: സംവിധായകന്റെ മൃതദേഹം അഴുകിയ നിലയില്‍: ജീവനൊടുക്കിയതെന്ന് പോലീസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ഒരു ബന്ധമായിരുന്നു അത് . എനിക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം എന്റെ മാതാപിതാക്കളെ എനിക്ക് നോക്കിയേ പറ്റൂ. വീട്ടില്‍ ആരും വരാന്‍ പാടില്ല, ഫോണ്‍ ചെയ്യാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധനകള്‍. ഞാന്‍ ഒരു വളര്‍ത്തു മൃഗത്തെ പോലെയായി. ഗ്ലാസിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന ഒരു ചിലന്തിയല്ല ഞാന്‍. മനുഷ്യനാണ്. ഒരുപാട് സങ്കടത്തോടെയാണ് അവിടെ നിന്ന് തിരിച്ചു വരുന്നത്.

2019ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു. ആ കേസ് തീർന്നത് 2022 ലാണ്. അത് കഴിഞ്ഞ് ഒൻപതു മാസം കഴിഞ്ഞാണ് ജീവിതത്തിലേക്ക് ഒരാള്‍ വരണമെന്ന് ഞാൻ ആഗ്രഹിച്ചത്. ഒരാള്‍ ജീവിതത്തിലേക്ക് വരാൻ ഇരിക്കുകയായിരുന്നു പക്ഷേ നിർഭാഗ്യവശാല്‍ അവർ മരിച്ചുപോയി. അതും കഴിഞ്ഞാണ് ഇപ്പൊ ദിവ്യയെ വിവാഹം ചെയ്തത് .

ഇപ്പോള്‍ എന്റെ ആദ്യ ഭാര്യ ഇതാണ് എന്ന് പറഞ്ഞ് ആരോ വീഡിയോ ഇട്ടിരിക്കുന്നു . . ഞാന്‍ വിവാഹമോചിതനാണെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്. ഈ വീഡിയോ ഇടുന്നവർക്ക് എന്നോട് ചോദിച്ച്‌ കാര്യങ്ങള്‍ വളരെ വ്യക്തമായി ഇടാമായിരുന്നല്ലോ. അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത് ഒരാളുടെ ജീവിതം കരി വാരി തേക്കണോ’- ക്രിസ് വേണുഗോപാല്‍ വ്യക്തമാക്കി

shortlink

Post Your Comments


Back to top button