GeneralLatest NewsMollywoodNEWSWOODs

നടി രവീണ വിവാഹിതയാകുന്നു : വരൻ ‘വാലാട്ടി’ സംവിധായകൻ ദേവൻ

ശ്രീജ രവിയുടെയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും മകളാണ് രവീണ രവി

നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവിയും സംവിധായകൻ ദേവൻ ജയകുമാറും വിവാഹിതരാകുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും മകളാണ് രവീണ രവി. ‘വാലാട്ടി’ സിനിമയുടെ സംവിധായകനാണ് ദേവൻ ജയകുമാർ.

ഒന്നിച്ചുള്ള പ്രണയാതുരമായ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് രവീണയും ദേവനും ആരാധകരെ അറിയിച്ചിരിക്കുന്നത്.

read also; ‘ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി’: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

“ഒരു കിടയിൻ കരുണൈ മനു” എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവീണ, നിത്യ ഹരിത നായകനും മാമന്നനും അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാനപ്രസ്ഥം, എഫ് ഐ ആർ, ഏഴ് സുന്ദരരാത്രികള്‍, ലൗ ആക്ഷൻ ഡ്രാമ, ഭാസ്‌കർ ദി റാസ്‌കല്‍, വാലാട്ടി അടക്കം നിരവധി ചിത്രങ്ങളില്‍ ഡബ്ബിംഗ് ആർട്ടിസ്റ്റായി രവീണ പ്രവർത്തിച്ചിരുന്നു.

shortlink

Post Your Comments


Back to top button