GeneralLatest NewsMollywoodNEWSWOODs

പൊലീസ്സില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു അന്വേഷണത്തിൻ്റെ തുടക്കം ടീസർ

വാകത്താനം കൂട്ടക്കൊലപാതകത്തിൻ്റേ ചുരുളുകൾ നിവർത്താൻ അവർ എത്തുന്നു

പൊലീസ്റ്റില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ജനങ്ങൾക്കിപ്പോഴും വിശ്വാസം പൊലീസ്സിലാണ്. ഒരു പൊലീസ്സുകാരനായതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു. എം.എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്തമായ വാക്കുകളാണ്.

നവംബർ എട്ടിന് ഈ ചിത്രംപ്രദർശനത്തിനെത്തുന്നതിനു മുന്നോടിയായിട്ടാണ് ടീസർ പുറത്തുവിട്ടിരി ക്കുന്നത്. എം.എ. നിഷാദ് ഈ ചിത്രത്തിൽഅവതരിപ്പിക്കുന്ന ഡി.വൈ.എസ്.പി. ഐസക്ക് മാമ്മൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ യാണ് ഈ ചോദ്യമുയരുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയായ ഈ ചിത്രത്തിലൂടെ ജീവൻ തോമസ്സ് എന്ന മാധ്യമപ്രവർത്തകൻ്റേയും, വാകത്താനം കൂട്ടക്കൊലപാതകത്തിൻ്റേയും ചുരുളുകളാണ് നിവർത്തുവാൻ ശ്രമിക്കുന്നത്.

ഉദ്വോഗത്തിൻ്റെയും, ദുരൂഹതകളുടേയും, സസ്പെൻസിൻ്റേയുമൊക്കെ നിഴലിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ഒരു കുറ്റാന്വേഷണ ചിത്രം എത്രമാത്രം ത്രില്ലർ ആക്കാൻ പറ്റുമെന്നു തെളിയിക്കുന്ന ചിത്രം കൂടിയാണ് ഈ ചിത്രം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം എഴുപതോളം വരുന്നവൻ താരനിരയുടെ അകമ്പടിയോടെയാണെത്തുന്നത്. വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ ജീവൻ തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്സാണ്ഡർ , ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ,ഗൗരി പാർവ്വതി, , അനീഷ് കാവിൽ, സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ കലാഭവൻ ഷാജോൺ, അനുമോൾ,, ബൈജു സന്തോഷ് ജോണി ആൻ്റെണി, രമേഷ് പിഷാരടി,ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി.ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ,, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി |അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്,മഞ്ജു സുഭാഷ് , ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠൻ, എന്നിവർ താരനിരയിലെ പ്രധാനികളാണ്.

തിരക്കഥ -എം.എ. നിഷാദ്
ഗാനങ്ങൾ – പ്രഭാവർമ്മ, ഹരി നാരായണൻ,പളനി ഭാരതി.
സംഗീതം -എം. ജയചന്ദ്രൻ
പശ്ചാത്തല സംഗീതം – മാർക്ക് ഡിമൂസ്,
ഛായാഗ്രഹണം – വിവേക് മേനോൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം –
ദേവൻ കൊടുങ്ങല്ലൂർ.
പ്രൊഡക്ഷൻ ഡിസൈൻ –
ഗിരീഷ് മേനോൻ
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ
അസ്സോസ്സിയേറ്റ് ഡയറക്ടർ -രമേശ് അമാനത്ത്.
പ്രൊഡക്ഷൻ മാനേജേഴ്സ് – സുജിത് വി.സുഗതൻ, ശ്രീധരൻ എരിമല,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി
വാഴൂർ ജോസ്.
ഫോട്ടോ – ഫിറോഷ് കെ. ജയേഷ് ‘

shortlink

Related Articles

Post Your Comments


Back to top button