തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ നായികയായി എത്തിയ കോമളം 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ്, വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
read also: പ്രണയത്തിന് എത്ര സ്റ്റേജസ്സാണ് ? ഓശാന എന്ന ചിത്രത്തിൻ്റെ ടീസർ
മരുമകളില്‍ അഭിനയിക്കുമ്പോള്‍ പ്രേംനസീർ അല്ല ചിറയിന്‍കീഴുകാരന്‍ അബ്ദുള്‍ ഖാദർ എന്നായിരുന്നു ആയിരുന്നു പേര്. കോമളത്തിന്റെ മൂന്നാമത്തെ ചിത്രമാണ് മരുമകള്‍.
നസീറുമൊത്തുള്ള ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ ആദ്യ നായിക മുൻപ് പറഞ്ഞത് ഇങ്ങനെ, ‘ ചെറിയ പയ്യനാണ് നസീര്‍. എങ്കിലും നമുക്ക് അങ്ങോട്ട് ബഹുമാനം തോന്നുന്ന പ്രകൃതമായിരുന്നു. അധികം സംസാരമൊന്നും ഇല്ല. അഹങ്കാരമൊന്നും ഇല്ലാത്ത, ഒരു നല്ല കുടുംബത്തിലെ കുട്ടി. ഞാനും റിസര്‍വ്ഡ് ആയിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കും. വലിയ സുഹൃദ് ബന്ധത്തിനൊന്നും പോവില്ല. സേലത്തായിരുന്നു ഷൂട്ടിങ്. ഒരുപാട് രംഗങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ‘- കോമളം പറഞ്ഞു.
Post Your Comments