നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. മുംബൈയില്‍ ബോളിവുഡ് താര സുന്ദരിമാരായ കജോളും റാണി മുഖർജിയും ചേർന്ന് ദുർഗാ പൂജ എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്. ഈ വർഷവും നടിമാർ ദുർഗാ പൂജ ചടങ്ങ് നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ചടങ്ങിനിടെ ദേഷ്യപ്പെടുന്ന കജോളിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ച. പൂജ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷൂസ് ധരിച്ച് ചിലർ പന്തലില്‍ കയറുകയും പൂജ വിഗ്രഹത്തിന് അരികില്‍ എത്തുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. ഇതുകണ്ട കജോള്‍ പെട്ടെന്ന് ദേഷ്യപ്പെടുകയായിരുന്നു.
read also: കള്ളൻ മാത്തപ്പനും ദേവിയും വീണ്ടുമെത്തുന്നു !! ‘കള്ളനും ഭഗവതിയും’ രണ്ടാം ഭാഗം ഉടൻ
‘ഷൂസ് ധരിച്ചിരിക്കുന്ന എല്ലാവരും ദയവായി പുറത്തേക്ക് പോകു. ഇതൊരു പൂജയാണ്. ദയവായി കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’- കജോള്‍ പറഞ്ഞു. ജയ ബച്ചൻ, ഇഷിത ദത്ത, ശ്വേത ബച്ചൻ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി ബോളിവുഡിലെ നിരവധി താരങ്ങള്‍ പൂജയില്‍ പങ്കെടുത്തു.
Leave a Comment