ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ഒടിടി റിലീസിൽ ആമസോൺ പ്രൈം ഹിറ്റ് ചാറ്റിൽ ഇടംപിടിച്ച ചിത്രമാണ് കള്ളനും ഭഗവതിയും. ചാന്താട്ടം എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഷൂട്ടിംഗ് തുടങ്ങുമെന്ന് പത്രസമ്മേളനത്തിൽ സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ അറിയിച്ചു.
ചിത്രത്തിന്റെ ആദ്യഭാഗത്തിൽ കള്ളൻ മാത്തപ്പൻ ആയി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണനും ദേവിയായി എത്തിയ ബംഗാളി നടി മോക്ഷയും നായികാ നായകന്മാരായി രണ്ടാം ഭാഗത്തിലും എത്തും. കെവി അനിൽ രചനയും രഞ്ജിൻ രാജ് സംഗീതസംവിധാനവും നിർവഹിക്കും.
ഇന്ത്യ മുഴുവനും ഉള്ള ഒ ടി ടി റിലീസുകളിൽ ആറാം സ്ഥാനത്താണ് കള്ളനും ഭഗവതിയും. പനയന്നാർ കാവിലെ പൂജയ്ക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം വരുന്ന കാര്യം ഈസ്റ്റ് വിജയൻ പ്രഖ്യാപിച്ചത്.
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത മോക്ഷ നായിക ആയി എത്തുന്ന ചിത്തിനി എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്.
Leave a Comment