നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകി തരിണി കലിംഗരായരാണ് വധു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജയറാം പാർവതിയ്‌ക്കൊപ്പം നല്‍കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്.
read also: ക്രെഡിറ്റ് സ്കോർ ചിത്രീകരണം പൂർത്തിയായി
കഴിഞ്ഞവർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണി നീലഗിരി സ്വദേശിയാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
Post Your Comments