GeneralLatest NewsNEWSTollywoodWOODs

ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു : നടി പ്രിയങ്ക മോഹനും അതിഥികളും താഴെവീണു

അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പ്രിയങ്ക മോഹൻ

തെന്നിന്ത്യൻ താരം പ്രിയങ്ക മോഹൻ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ വേദി തകർന്ന് അപകടം. തെലുങ്കാനയിലെ തൊരൂരാണ് സംഭവം. ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അപകടം. വേദിയില്‍ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നില്‍ക്കുമ്പോള്‍ സ്റ്റേജ് തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചു.

read also: സ്നേഹ ചൈതന്യമേ … ബേബി ജോൺ കലയന്താനിയുടെ ആദ്യ ഭക്തിഗാനം സിനിമയിൽ

അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പ്രിയങ്ക മോഹൻ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ആശങ്കപ്പെടുന്നതുപോലെ വലിയ പരിക്കുകളൊന്നും പറ്റിയില്ലെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അപകടത്തില്‍ പരിക്കേറ്റവർ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയും പ്രിയങ്ക കുറിച്ചു.

shortlink

Post Your Comments


Back to top button