GeneralLatest NewsMollywoodNEWSSongsVideosWOODs

സ്നേഹ ചൈതന്യമേ … ബേബി ജോൺ കലയന്താനിയുടെ ആദ്യ ഭക്തിഗാനം സിനിമയിൽ

ഫാദർ ജോർജ് പനക്കലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്

ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചുരപ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ ദൈവം,. ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ഏറെ പ്രശസ്തനായ ഗാനരചയിതാവാണ് ബേബി ജോൺ കലയന്താനി. ഇദ്ദേഹം ആദ്യമായി ഒരു സിനിമക്കു വേണ്ടി ഒരു ഗാനം രചിച്ചിരിക്കുന്നു. അതും ക്രൈസ്തവ ഭക്തിഗാനമാണ്. റെജീസ് ആൻ്റെണി സംവിധാനംചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനമെഴുതിയിരിക്കുന്നത്.

‘സ്നേഹ ചൈതന്യമേ
ജീവ സംഗീതമേ..
കരുണതൻ മലരിതൾ
വിരിയുമീ വേളയിൽ
ഉയരുന്നു സങ്കീർത്തനം’ എന്ന ഈ ഗാനമാണിത്.

ജിൻ്റോ ജോണും, ലിസ്സി കെ. ഫെർണാണ്ടസ്സും ഈണമിട്ട്, വിജയ് യേശുദാസും കെ.എസ്.ചിത്രയും പാടിയ മനോഹരമായ ഈഗാനം പുറത്തുവിട്ടിരിക്കുന്നു.

read also: നീ ഏറ്റവും മികച്ച സ്ത്രീയാണ്, കരുത്തുറ്റവൾ, ശക്തയായി മുന്നോട്ടുപോവു‌ക: അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

പ്രസിദ്ധ ധ്യാനകേന്ദ്രമായ മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ വച്ച് പ്രശസ്ത വചനപ്രഘോഷകനായ ഫാദർ ജോർജ് പനക്കലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുക യാണ് ഈ ഗാനം.

ക്രൈസ്തവപശ്ചാത്തലത്തിലൂടെ രണ്ടു കുടുംബങ്ങളെ കേന്ദ്രീകരിച്ച്, ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വർഗം. തികഞ്ഞ ഒരു കുടുംബ കഥ ക്ലീൻ എൻ്റർടൈനറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
ചിത്രത്തിൽ അജു വർഗീസും അനന്യയും പാടുന്നതായിട്ടാണ് ഈ ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജോസുകുട്ടിയും ഭാര്യ സിസിലിയുമാണ് ഈ കഥാപാത്രങ്ങൾ. പള്ളിക്വയറിലെ സജീവ പ്രവർത്തകരും മികച്ച ഗായകരുമാണ് ഈ ദമ്പതിമാർ. ഇവരുടെ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച മറ്റു കഥാപാത്രങ്ങളെക്കൂടി ഉൾപ്പെട്ടത്തി അവതരിപ്പിക്കുകയാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.

ജോണി ആൻ്റെണി ,മഞ്ജു പിള്ള എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി ആജുവർഗീസിനും, അനന്യക്കുമൊപ്പം ഉണ്ട്. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ,അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ’ കുടശ്ശനാട് കനകം, പുത്തില്ലം ഭാസി മനോഹരി ജോയ്, തുഷാര പിള്ള, മേരി ആക്ഷൻ ഹീറോ ബിജു ഫെയിം) മഞ്ചാടി ജോബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണൻ സന്തോഷ് വർമ്മ എന്നിവരാണു മറ്റു ഗാനരചയിതാക്കൾ. ബിജിപാലാണ് മറ്റൊരു സംഗീത സംവിധായകൻ.

കഥ- ലിസ്റ്റി. കെ. ഫെർണാണ്ടസ്
തിരക്കഥ – റെജീസ് ആൻ്റെണി , റോസ് റെജീസ്.
ഛായാഗ്രഹണം.- എസ്. ശരവണൻ.
എഡിറ്റിംഗ് -ഡോൺ മാക്സ്.
കലാസംവിധാനം- അപ്പുണ്ണി സാജൻ.
മേക്കപ്പ് -പാണ്ഡ്യൻ
കോസ്റ്റ്യും – ഡിസൈൻ – റോസ് റെജീസ്.
നിശ്ചല ഛായാഗ്രഹണം – ജിജേഷ് വാടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഏ.കെ. റെജിലേഷ്.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ആൻ്റോസ് മാണി, രാജേഷ് തോമസ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്.

സി.എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി.കെ.ഫെർണാണ്ടസ്സും ടീമും നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, പാലാ, ഭരണങ്ങാനം, കൊല്ലപ്പള്ളി ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ഒക്ടോബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button