മുൻ ഭർത്താവ് ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗായിക അമൃതയ്ക്ക് പിന്തുണയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ.
ഏറ്റവും ശക്തയായ സ്ത്രീയാണ് അമൃത എന്നാണ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബാലയില്‍ നിന്ന് നേരിട്ട അതിക്രമങ്ങളേക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് അമൃതയുടെ മുൻപങ്കാളി കൂടിയായ ഗോപി സുന്ദർ കമന്റുമായി എത്തിയത്.
read also: ഗായിക അമൃത സുരേഷ് ആശുപത്രിയിൽ, ഇനിയെങ്കിലും വെറുതെ വിടൂ എന്ന് അഭിരാമി
നീ ഏറ്റവും മികച്ച സ്ത്രീയാണ്, ഏറ്റവും കരുത്തുറ്റവള്‍. ശക്തമായി തന്നെ മുന്നോട്ടുപോവുക. അമ്മയുടെ കരുത്ത്.- എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.
നിരവധി പേരാണ് ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. വേര്‍പിരിഞ്ഞെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദം നിലനില്ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോവുന്നത് നല്ലതാണെന്നും പലരും അഭിപ്രായപ്പെട്ടു.
Post Your Comments