ഇടതു പക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ചു വിവാദത്തിൽ നിറഞ്ഞു നിൽക്കുന്ന നിലമ്പൂർ എംഎല്‍എ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. സോഷ്യൽക് മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു നടന്റെ വിമർശനം.
അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണ് എന്നും പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും നടൻ പറഞ്ഞു.
read also: ആകാംഷയും ആവേശവും നിറയ്ക്കാൻ ചിത്തിനി നാളെ മുതൽ!!
വിനായകന്റെ പോസ്റ്റ്
യുവതി യുവാക്കളെ “ഇദ്ദേഹത്തെ നമ്ബരുത് “. ശ്രീമാൻ P V അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല. കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തില്‍ അപ്പുവിനെയും, കുഞ്ഞമ്ബു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു. പിന്നെയല്ലേ പുത്തൻവീട്…..
Mr. P V അൻവർ താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ യുവതി യുവാക്കളെ, “ഇദ്ദേഹത്തെ നമ്ബരുത്” നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് …
Leave a Comment