GeneralLatest NewsMollywoodNEWSWOODs

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല ആരംഭിച്ചു

രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം

ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചെറായി കടപ്പുറത്ത് ആരംഭിച്ചു.

ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ ‘
വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാർബറിലെ രുവിഭാഗങ്ങൾക്കിടയിലെ ശക്തമായ കിടമത്സരത്തിൻ്റെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിരവധി ആക്ഷൻ രംഗങ്ങളും, ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ചിത്രം വലിയ താരനിരയോടെയാണ് അവതരിപ്പിക്കുന്നത്.

read also: ഇങ്ങനെ നുണ പടച്ചു വിടരുത്, മോഹൻലാലിന്റെ ജന്മം തന്ന അമ്മ യാത്ര പറഞ്ഞുപോയെന്ന ദേശാഭിമാനി ലേഖനം വിവാദത്തിൽ

ശ്രീനാഥ് ഭാസിനായകനാകുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, സുധീർ കരമന, ഷമ്മി തിലകൻ അലൻസിയർ, സൂര്യാകൃഷ് സാദിഖ്,, ഡ്രാക്കുള സുധീർ,മാർട്ടിൻമുരുകൻ, കിച്ചു ടെല്ലസ്,, റോഷൻ മുഹമ്മദ്, യാമി സോനാ, ദുർഗാ കൃഷ്ണാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

സംഗീതം – രഞ്ജിൻ രാജ്.
ഛായാഗ്രഹണം – തരുൺ ഭാസ്ക്കർ
എഡിറ്റിംഗ് – സൂരജ് അയ്യപ്പൻ,
കലാസംവിധാനം – ബാവ.
മേക്കപ്പ് – അഖിൽ ടി.രാജ്.
കോസ്റ്റ്യും – ഡിസൈൻ – സൂര്യാ ശേഖർ
പ്രൊഡക്ഷൻ മാനേജേഴ്സ് – സുനിൽ, അതുൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി.
നിർമ്മാണ നിർവ്വഹണം – വിനോദ് പറവൂർ.
വൈപ്പിൻ, ചെറായി, മുനമ്പം, ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ- അമൽ അനിരുദ്ധ് .

shortlink

Related Articles

Post Your Comments


Back to top button