GeneralLatest NewsNEWS

‘മക്കളെ എനിക്ക് വേണം, 10 അല്ല 20 വര്‍ഷം ആയാലും നിയമപോരാട്ടം നടത്തും’: നടൻ ജയം രവി

അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച്‌ വാര്‍ത്തകള്‍ വരുമായിരുന്നോ

തെന്നിന്ത്യൻ താരം ജയം രവിയുടെ വിവാഹമോചന വാര്‍ത്ത വിവാദങ്ങളിൽ നിറയുന്നു. മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം’- ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

read also: ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല ആരംഭിച്ചു

മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും രവി പറഞ്ഞു. ‘മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ സ്വപ്നം. ആറ് വര്‍ഷം മുന്‍പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്.’ – താരം കൂട്ടിച്ചേര്‍ത്തു.

ഭാര്യ ആരതിയ്ക്ക് താന്‍ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവര്‍ പ്രതികരിച്ചില്ലെന്നും അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച്‌ വാര്‍ത്തകള്‍ വരുമായിരുന്നോ എന്നും താരം ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button