GeneralLatest NewsNEWS

ഇങ്ങനെ നുണ പടച്ചു വിടരുത്, മോഹൻലാലിന്റെ ജന്മം തന്ന അമ്മ യാത്ര പറഞ്ഞുപോയെന്ന ദേശാഭിമാനി ലേഖനം വിവാദത്തിൽ

ഖേദം പ്രകടിപ്പിച്ച്‌ ദേശാഭിമാനി

അന്തരിച്ച നടി കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകള്‍ എന്ന പേരില്‍ ദേശാഭിമാനി പാത്രത്തിൽ വന്ന ലേഖനം സോഷ്യൽ മീഡിയയിൽ വിവാദത്തിൽ. ലേഖനത്തില്‍ ‘രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു.’ എന്ന് മോഹൻലാല്‍ പറഞ്ഞതായാണ് എഴുതിയിരിക്കുന്നത്.

എന്നാല്‍ മോഹൻലാലിന്റെ സ്വന്തം അമ്മ ജീവിച്ചിരിക്കുകയും , അടുത്തിടെ ജന്മദിനം പോലും ആഘോഷിക്കുകയും ചെയ്തിരുന്നു . എന്നിട്ടും ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി എന്ന രീതിയില്‍ അസത്യ പ്രചാരണമാണ് ദേശാഭിമാനി നടത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ളവർ സോഷ്യല്‍ മീഡിയയില്‍ കുറിപ്പു പങ്ക് വച്ചു.

read also:വാഹനാപകടത്തില്‍ നടൻ പര്‍വിൻ ദബാസിന് ഗുരുതര പരിക്ക്

കുറിപ്പ്

‘ നമുക്കേവർക്കും പ്രിയപ്പെട്ട അഭിനേത്രി കവിയൂർ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച്‌ മോഹൻലാല്‍ എഴുതുന്നു എന്ന വ്യാജേന എന്തിനാണ് ഇന്നൊരു ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്?

ഇത് വ്യാജമെന്നും ലാലേട്ടൻ എഴുതിയതല്ലെന്നും ആർക്കും മനസ്സിലാക്കാവുന്നതാണ്. ലാലേട്ടൻ എഴുതിയെന്ന് പറയപ്പെടുന്ന ഈ വരികള്‍ നോക്കൂ – “രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു.”
ലാലേട്ടന്റെ അമ്മ യാത്ര പറഞ്ഞ് എങ്ങോട്ടു പോയെന്നാണ് സ്വരാജേ നിങ്ങള്‍ പറയുന്നത്? ലാലേട്ടന്റെ അമ്മ കൊച്ചിയിലുണ്ട്. ഈ അടുത്തിടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. സ്നേഹനിധിയായ ഒരു മകൻ തന്നോടൊപ്പമുള്ള തന്റെ അമ്മ യാത്ര പറഞ്ഞുപോയെന്നൊന്നും ഒരിക്കലും എഴുതില്ല. ഇത് നിങ്ങളൂടെ സ്ഥാപനത്തിലെ ആരോ ലാലേട്ടന്റെ പേരില്‍ പടച്ചുവിട്ട ഉടായിപ്പ് ലേഖനമാണ്.
ഉളുപ്പുണ്ടോ സഖാവേ ഇതൊക്കെ പ്രസിദ്ധീകരിക്കാൻ? വരിക്കാരെ വീണ്ടും വീണ്ടും മണ്ടന്മാർ ആക്കുകയാണോ നിങ്ങളുടെ ഉദ്ദേശം? മറിയക്കുട്ടി ചേട്ടത്തിയുടെ കാര്യത്തില്‍ നിങ്ങള്‍ വ്യാജവാർത്ത ചമച്ചതും മാപ്പ് പറഞ്ഞതുമൊക്കെ നമ്മള്‍ കണ്ടതാണ്. അല്പമെങ്കിലും ഉളുപ്പ്, ചളിപ്പ് വികാരങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ നാളെ രണ്ട് ക്ഷമാപണം നടത്തുക – ഒന്ന് ലാലേട്ടനോട്, മറ്റൊന്ന് നിങ്ങളുടെ വായനക്കാരോട്.’ എന്നാണ് ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.

ലേഖനം വിവാദമായതോടെ ‘ നിർവ്യാജം ഖേദമറിയിച്ചും ‘ ദേശാഭിമാനി രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button