GeneralLatest NewsMollywoodNEWSWOODs

മുകേഷുമായുള്ള ബന്ധം അബദ്ധമായി തോന്നിയിട്ടില്ല, വീട്ടുകാരാണ് വിഷമിപ്പിച്ചത് : മേതില്‍ ദേവിക

പറയുമ്പോള്‍ അവര്‍ വലിയ ഫെമിനിസം സംസാരിക്കുന്നവരാണ്.

മേതില്‍ ദേവിക നായികയാകുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രം തിയറ്ററിൽ ശ്രദ്ധനേടുകയാണ്. വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ ഒരു അഭിമുഖത്തിൽ ദേവിക പങ്കുവച്ചത് ചർച്ചയാകുന്നു. മുകേഷുമായുള്ള ബന്ധം അബദ്ധമായി തോന്നിയിട്ടില്ല, അദ്ദേഹത്തിന്റെ വീട്ടുകാരാണ് വിഷമിപ്പിച്ചതെന്നു നടി പറയുന്നു.

read also: സ്പിരിറ്റ് ഓഫ് കപ്പ് എന്ന ഗാനവുമായി സ്പോർട്ട്സ് താരങ്ങൾക്കായി ഒരു ഗാന സമർപ്പണം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

എന്നെ സംബന്ധിച്ച് മുകേഷേട്ടന്റെ വീട്ടില്‍ നിന്ന് ചില വിഷമങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെയോ അമ്മയോ കുഞ്ഞമ്മയോ ഒന്നും കാരണമല്ല. അവരൊക്കെ വളരെ നല്ല ആള്‍ക്കാരാണ്. പക്ഷെ ആ കുടുംബത്തിലെ മറ്റ് സ്ത്രീകള്‍, അദ്ദേഹത്തിന്റെ സഹോദരിമാരില്‍ നിന്ന് സപ്പോര്‍ട്ടും കിട്ടിയില്ല. അത് എനിക്ക് വളരെ വിഷമമായി. എനിക്ക് അവരോട് ദേഷ്യമൊന്നും ഇല്ല.

ഭയങ്കര സങ്കടമാണ്. പറയുമ്പോള്‍ അവര്‍ വലിയ ഫെമിനിസം സംസാരിക്കുന്നവരാണ്. എന്നെ പൂര്‍ണമായും അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്തു. ചില സമയത്ത് ആ സഹോദരിമാരില്‍ ഒരാള്‍ എന്നെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തു. അന്ന് ഞാനൊരു തീരുമാനം എടുത്തു. എന്റെ ജീവിതത്തില്‍ ഇനി വേറൊരാള്‍ കാരണം ഞാന്‍ സങ്കടപ്പെടരുതെന്ന്.

അത് അവരുടെ പ്രശ്‌നമാണ്, എന്റേതല്ല. എന്റെ അവസ്ഥ കാണുമ്പോള്‍ ചിരി തോന്നുകയാണെങ്കില്‍ അത് അവരുടെ പ്രശ്‌നം. എനിക്ക് മുകേഷേട്ടനല്ല പ്രശ്‌നം. നമ്മുടെ സമൂഹത്തിലെ പ്രശ്‌നമാണിത്. ഇത് എന്റെ മനസില്‍ കിടപ്പുണ്ട്. ഇത്രയും ഫെമിനിസത്തെ കുറിച്ച് പറയുമ്പോള്‍ അത് ആള്‍ക്കാര്‍ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടത് വീട്ടിനകത്താണ്.’- ദേവിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button