Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

കുട്ടൻ്റെ ഷിനി ഗാമി സെപ്റ്റംബർ ഇരുപതിന്

അഷറഫ് പിലായ്ക്കൽ നിർമ്മിച്ച് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന കുട്ടൻ്റെ ഷിനി ഗാമി

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിച്ച് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന കുട്ടൻ്റെ ഷിനി ഗാമി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ ഇരുപതിനു പ്രദർശനത്തിനെത്തുന്നു.

പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റിഗേഷൻ ജോണറിൽ ഒരുക്കുന്ന ചിത്രമാണിത്. മഞ്ചാടി ക്രിയേഷൻസിൻ്റെ അഞ്ചാമതു ചിത്രം കൂടിയാണിത്.

read also: ഹാൽ പായ്ക്കപ്പ് ആയി

ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനി ഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനി ഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനി ഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ട് ട്രേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനി ഗാമി. വേണമെങ്കിൽ ഡോ. ഷിനി ഗാമി എന്നും പറയാം.

‘ഈ ഷിൻഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. അതിന് ചില പ്രതിസന്ധികൾ ഉടലെടുക്കുന്നു അതു തരണം ചെയ്ത് ഈ ആത്മാവിൻ്റെ മരണകാരണകാരണമന്വേഷിച്ചിറങ്ങുകയായി … ഈ സംഭവങ്ങളാണ് നർമ്മത്തിൻ്റേയും, ഫാൻ്റെസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിക്കുന്നത്. കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും,ഷിനി ഗാമിയായി ഇന്ദ്രൻസും എത്തുന്നു.

അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.

സംഗീതം-അർജുൻ.വി. അക്ഷയ
ഗായകർ – ജാഫർ ഇടുക്കി, അഭിജിത്ത്,
ഛായാഗ്രഹണം -ഷിഹാബ് ഓങ്ങല്ലൂർ,
എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്
കലാസംവിധാനം – എം. കോയാസ് എം.
മേക്കപ്പ് – ഷിജിതാനൂർ,
കോസ്റ്റ്യും ഡിസൈൻ – ഫെമിന ജബ്ബാർ
ക്രിയേറ്റീവ് ഹെഡ് – സിറാജ് മുൺ ബീം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ,
സഹ സംവിധാനം – രാഗേന്ദ്, ബിനു ഹുസൈൻ.
നിർമ്മാണ നിർവ്വഹണം പി.സി. മുഹമ്മദ് ‘
പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്തംകുളം

വാഴൂർ ജോസ്
ഫോട്ടോ – ഷംനാദ്

shortlink

Related Articles

Post Your Comments


Back to top button