GeneralLatest NewsNEWSTeasersVideos

ആ വീട്ടിൽ ആരുടെയോ. ചോര വീണിട്ടുണ്ട്, അയാളും ആ വീടും ഒരു ദുരൂഹതയാണ്: ഗുമസ്തൻ ചിത്രത്തിന്റെ ടീസർ പുറത്ത്

സുരേഷ് ഗോപിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്

നീ ബോഡി കണ്ടോ?
കണ്ടില്ല.
പക്ഷെ അതവിടെയുണ്ടാകും. അതെടുത്തു മാറ്റാൻ അയാൾക്കു സമയം കിട്ടിയിട്ടുണ്ടാവില്ല.
മുപ്പതുവർഷമായി സാർ കാക്കിയിടാൻ തൊടങ്ങിയിട്ട് ആ മുപ്പതു വർഷത്തിൻ്റെ എക്സ്പീരിയൻസിൻ്റെ ബലത്തിൽ പറയുകയാണ് ആ വീട്ടിൽ ആരുടെയോ ചോര വീണിട്ടുണ്ട്. അയാളും ആ വീടും
ഒരു ദുരൂഹതയാണ്.

ഇത്രയും കാര്യങ്ങൾ കേൾക്കുമ്പോൾത്തന്നെ ഒരു കാര്യം ബോധ്യമാകും. ഒരു വീടും ആ വീടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് ഈകേൾക്കുന്നതെന്ന്. അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ ചില ഭാഗങ്ങളാണ് ഇത്.

പ്രശസ്ത നടൻ സുരേഷ് ഗോപിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിവക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയുള്ള ഒരു ചിത്രം തന്നെയായിരിക്കും ഗുമസ്തൻ .

പൂർണ്ണമായും ഒരു മർഡർ മിസ്റ്ററിയാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.കോടതി മുറിക്കുള്ളിൽ നിയമയുദ്ധം നടത്തുന്ന വക്കീലന്മാരുടെ താങ്ങും തണലുമാകുന്നത് ഗുമസ്തന്മാരാണ്. നിയമത്തിൻ്റെ സകല കുറുക്കുവഴികളും ഇക്കൂട്ടർക്ക് ഏറെ വശമാണ്. ഇവിടെയും ഒരു ഗുമസ്തനുണ്ട്. സകല പഴുതുകളും അറിയാവുന്ന ഗുമസ്തൻ.’ഈ ഗുമസ്തനെ കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ വലിയ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതു കൂടിയായിരിക്കും. തുടക്കം മുതൽ ഒടുക്കം വരേയും ഏറെ ഉദ്വേഗം നിലനിർത്തിക്കൊ ണ്ടുള്ള . അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, റോണി ഡേവിഡ് രാജ്, ജയ്സ് ജോസ്. അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ഡർ, ഷാജു ശീധർ, ഐ.എം.വിജയൻ, ഡ്രാക്കുള സുധീർ, കൈലാഷ്, മഖ്ബൂൽ സൽമാൻ, ആനന്ദ് റോഷൻ, സ്മിനു സിജോ,ബിന്ദു സഞ്ജീവ് നിമ നീമാ മാത്യൂ അതിര രാജീവ്, സുന്ദരപാണ്ഡ്യൻ, അലക്സ് കുര്യൻ, ജോയ് ജോൺ ആൻ്റെണി ഫൈസൽ മുഹമ്മദ്, സുധീഷ് തിരുവാമ്പാടി, മച്ചാൻ സലിം, ടൈറ്റസ് ജോൺ, ലുലു ഷഹീൻ ജീമോൻ ജോർജ്, എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു.

സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിനോയ്‌ എസ് പ്രസാദ് ആണ്. കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ. അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ.

ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button