GeneralLatest NewsMollywoodNEWSWOODs

ഹാൽ പായ്ക്കപ്പ് ആയി

ചിത്രീകരണം സെപ്റ്റംബർ പതിനഞ്ചിന് (തിരുവോണ ദിവസം) കോഴിക്കോട്ട് പൂർത്തിയായി

ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനഞ്ചിന് (തിരുവോണ ദിവസം) കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോടും, മൈസൂറിലുമായി തൊണ്ണൂറു ദിവസം നീണ്ടു നിന്ന മാരത്തോൺ ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്.

യുവനായകൻ ഷെയ്ൻ നിഗം നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത തെലുങ്കു നടി വൈദ്യാ സാക്ഷിയാണ് നായിക. വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം, തികഞ്ഞ കാലിക പ്രാധാന്യമുള്ള വിഷയങ്ങളോടെയെത്തുന്ന പൂർണ്ണമായ ലൗ സ്റ്റോറിയാണ്.

read also: ആ വീട്ടിൽ ആരുടെയോ. ചോര വീണിട്ടുണ്ട്, അയാളും ആ വീടും ഒരു ദുരൂഹതയാണ്: ഗുമസ്തൻ ചിത്രത്തിന്റെ ടീസർ പുറത്ത്

ജോണി ആൻ്റണി സുരേഷ് കൃഷ്ണ,.ജോയ് മാത്യു, മധുപാൽ.കെ. യു .മനോജ്.നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിഷാദ് കോയയുടേതാണ് തിരക്കഥ

സംഗീതം -വി. നന്ദഗോപാൽ.
ഛായാഗ്രഹണം -രവിചന്ദ്രൻ.
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് – അമൽ
കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button