2024ലെ ഓണ നാളുകളിൽ മികച്ച ഒരുപിടി ചിത്രങ്ങഎത്തിയിരിക്കുന്നത്. തങ്ങളുടെ ചിത്രങ്ങളെക്കുറിച്ചു ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർ നടത്തിയൊരു പ്രമോഷൻ വീഡിയോ വൈറൽ ആയിരുന്നു. എന്നാൽ, മൂന്നു പേരും തിയറ്ററിൽ എത്തിയ തങ്ങളുടേത് അടക്കമുള്ള സിനിമകൾ പറയാത്തതിലെ വിഷമം നടിയും നിർമാതാവുമായ ഷീലു എബ്രഹാം പങ്കുവച്ചത് വൈറലായി. ഇപ്പോഴിതാ ഷീലുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. ആ സിനിമകളുടെ പേര് വിട്ടു പോയതിൽ വിഷമമുണ്ടെന്നും തെറ്റുണ്ടെന്നും ആസിഫ് പറയുന്നു.
read also:കാമ്പസ് ഹ്യൂമർ ചിത്രവുമായി ഏ.ജെ. വർഗീസ് വീണ്ടും
ആസിഫിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞങ്ങൾ മൂന്ന് പേരും ഏകദേശം ഒരേപ്രായക്കാരാണ്. മലയാള സിനിമയ്ക്ക് ഗംഭീരമായ തുടക്കം ലഭിച്ച വർമാണിത്. ഒരുപാട് നല്ല സിനിമകൾ വന്നു, തിയറ്ററുകളിൽ വീണ്ടും സജീവമായി, അങ്ങനെ നിൽക്കുന്ന വേളയിൽ നമ്മൾ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടായി. അതിന്റെ ഒരു നെഗറ്റീവിറ്റി സിനിമാ മേഖലയിൽ മൊത്തം വരുന്നു. തിയറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഓണം സീസൺ എന്നത് എല്ലാ ബിസിനസും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടൊരു സീസൺ ആണ്. ആ ഒരു സീസൺ സജീവമാക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഞങ്ങൾ ഉണ്ടായത്. മൂന്ന് സ്ഥലങ്ങൾ നിൽക്കുന്നൊരു സമയത്താണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു തോന്നൽ വരുന്നത്. തീർച്ചയായും അതിലൊരു തെറ്റുണ്ട്. ബാക്കിയുള്ള സിനിമകൾ ഞങ്ങൾ പറഞ്ഞില്ല എന്നത് തെറ്റാണ്. അത് ഞങ്ങൾക്ക് മനസിലായി’, എന്ന് ആസിഫ് അലി പറയുന്നു.
‘പക്ഷേ അതിന് പിന്നിൽ ഉണ്ടായിരുന്ന ആഗ്രഹം ഭയങ്കര പോസിറ്റീവ് ആയിരുന്നു. ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള ആവേശം പ്രേക്ഷകരോട് പങ്കുവയ്ക്കുക എന്ന ആഗ്രഹത്തോടെയാണ് വീഡിയോ ചെയ്തത്. മൂന്ന് സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ഒരുമിച്ച് വരുക എന്നത് പ്രേക്ഷകർക്കും ഇഷ്ടമാകും എന്നൊക്കെ കരുതിയാണ് ചെയ്തത്. അതൊക്കെയെ ചിന്തിച്ചുള്ളൂ. സിനിമ കാണുക എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. നമുക്ക് മാർക്കറ്റ് ചെയ്യാനെ പറ്റുള്ളൂ. പേര് പറഞ്ഞില്ലെന്ന് വച്ച് ഒരു സിനിമയ്ക്കും മോശം സംഭവിക്കില്ല. പേര് വിട്ടു പോയതിൽ വിഷമമുണ്ടായി. പക്ഷേ അതിന് പിന്നിൽ നടന്ന കഥ ഇതാണ്’, ആസിഫ് അലി കൂട്ടിച്ചേർത്തു.
Post Your Comments