GeneralLatest NewsMollywoodNEWSWOODs

സൂപ്പർതാരങ്ങളുടെ അച്ചാരം വാങ്ങിച്ചുകൊണ്ട് തൊഴിലാളി സംഘടനയെ എത്ര ക്ലാസിക്കായിട്ടാണ് തകർത്തത്: ഉണ്ണിക്കൃഷ്ണനെതിരെ വിനയൻ

ഇത്തരം ചെറിയ കാര്യങ്ങളിലൊക്കെ ബഹുമാന്യനായ സാംസ്കാരിക മന്ത്രിയെ ഇനിയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി

സൂപ്പർ താരങ്ങളുടെ അച്ചാരം വാങ്ങിച്ചു കൊണ്ട് ഒരു തൊഴിലാളി സംഘടനയെ ബി ഉണ്ണികൃഷ്ണൻ തകർത്തുവെന്നു സംവിധായകൻ വിനയൻ. ഹേമക്കമ്മിറ്റിയുടെ പുറത്തു വന്ന റിപ്പോർട്ടിന്റെ 137 മുതൽ 141 വരെ ഉള്ള ഭാഗങ്ങളിൽ സൂപ്പർ താരങ്ങളുടെ അച്ചാരം വാങ്ങിച്ചു കൊണ്ട് ഒരു തൊഴിലാളി സംഘടനയെ എത്ര ക്ലാസിക്കായിട്ടാണ് 2008 ൽ തകർത്തതെന്ന് പറയുന്നുണ്ടെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ വിനയൻ കുറിച്ചു.

വലിയ പനയന്നാർകാവ് ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടി മോക്ഷ

കുറിപ്പ്

ശ്രീ ബി ഉണ്ണികൃഷ്ണൻ സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് ഒഴിവാകുന്നു എന്നു വാർത്ത കണ്ടു. ഒഴിവായതല്ല ഓടി രക്ഷപെട്ടതാണെന്നാണ് എന്റെ പക്ഷം. സുപ്രീം കോടതിയും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും സിനിമയിൽ തൊഴിൽ നിഷേധവും അന്യായ വിലക്കുകളും നടത്തി എന്നകുറ്റത്തിന് ശിക്ഷ വിധിക്കുകയും അതു നടപ്പാക്കിയതോടെ കുറ്റവാളി ആകുകയും ചെയ്ത ഒരാൾ അതേ സിനിമാവ്യവസായത്തിന്റെ നയം രുപീകരിക്കാനുള്ള കമ്മിറ്റിയിൽ കേറി ഇരിക്കുന്നു എന്നു പറഞ്ഞാൽ നീതി ബോധമുള്ള ഇന്ത്യയിലെ ഏതെങ്കിലും കോടതി അതിനു സമ്മതിക്കുമോ? അതുകൊണ്ടു തന്നെ ആണ് ഹൈക്കോടതിയിൽ കേസു വന്ന സമയത്തു തന്നെയുള്ള ഈ പിൻമാറ്റം…

കഴിഞ്ഞ ദിവസം കേട്ടത് ……………തനിക്കു വേണ്ടിയല്ല, നയരൂപീകരണ സമിതിയിൽ തൊഴിലാളികളുടെ ശബ്ദം കേൾക്കാനാണ് താൻ ഈ കമ്മിറ്റിയിൽ ഇരിക്കുന്നത് എന്നാണ്. ഇപ്പോ അതിനു മാറ്റം വന്നോ?
ആ കമ്മിറ്റിയിൽ ഒരു തൊഴിൽ നിഷേധകന് ഇരിക്കാൻ കഴിയില്ല എന്ന കോടതി വിധി വരും മുൻപ് താനേ ഇറങ്ങിയത് ഏതായാലും നന്നായി..
സെപ്തംബർ ഏഴിനു എറണാകുളത്തു നടന്ന സർക്കാർ കമ്മിറ്റിയിൽ ശ്രീ ഉണ്ണികൃഷ്ണൻ പങ്കെടുത്തതു തന്നെ നിയമ വ്യവസ്ഥയോടുള്ളവെല്ലു വിളി ആയിരുന്നു,
കോമ്പറ്റീഷൻ കമ്മീഷൻ ഞങ്ങളെ ശിക്ഷിച്ചതിൽ അഭിമാനം കൊള്ളുന്നു എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി പറഞ്ഞതായി കണ്ടു..CCI ട്രേഡ് യൂണിയനുകൾക്ക് എതിരാണന്നാണ് അദ്ദേഹം പറയുന്നത്,, അപ്പോ സുപ്രീം കോടതിയോ? സുപ്രീ കോടതി നിങ്ങക്കു കിട്ടിയ ശിക്ഷ ശരി വച്ചത് ട്രേഡ് യൂണിയൻ വിരോധം കെണ്ടാണോ? നല്ല ഫീസു കൊടുത്തല്ലേ വല്യ വക്കീലൻമാരെക്കൊണ്ട് സാറുമ്മാർ ഘോര ഘോരം വാദിച്ചത്?

ഏതായാലും ഹേമക്കമ്മിറ്റിയുടെ പുറത്തു വന്ന റിപ്പോർട്ടിന്റെ 137 മുതൽ 141 വരെ ഉള്ള ഭാഗങ്ങൾ മലയാള സിനിമയിലെ എല്ലാ പ്രവർത്തകരും ഒന്നു വായിച്ചിരിക്കണം..
സൂപ്പർ താരങ്ങളുടെ അച്ചാരം വാങ്ങിച്ചു കൊണ്ട് ഒരു തൊഴിലാളി സംഘടനയെ എത്ര ക്ളസിക്കായിട്ടാണ് 2008 ൽ തകർത്തതെന്ന് അതിൽ പറയുന്നുണ്ട്..
ആ വ്യക്തി തന്നെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൻ പ്രകാരം സിനിമ നന്നാക്കാനായി രൂപം കൊടുത്ത കമ്മിറ്റിയിൽ കയറി ഇരുന്ന് 7-9- 24ൽ ഒരു മീറ്റിംഗ് കൂടി എന്ന വിരോധാഭാസത്തെ എതിർക്കേണ്ടത് എന്റെ ബാധ്യതയാണന്നു തോന്നിയതു കൊണ്ട് മാത്രമാണ് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്.. ഇത്തരം ചെറിയ കാര്യങ്ങളിലൊക്കെ ബഹുമാന്യനായ സാംസ്കാരിക മന്ത്രിയെ ഇനിയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി…

shortlink

Related Articles

Post Your Comments


Back to top button