ഒരു കൈത്തലത്തിനും തുടയ്‌ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍: വൈകാരിക കുറിപ്പുമായി നടി മഞ്ജു വാര്യര്‍

ഒരു വാക്കിനും ശ്രുതിയുടെ വേദന ഉള്‍ക്കൊള്ളാനാകില്ല

വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി കൂടെയുണ്ടായിരുന്ന ജെൻസനും വിടവാങ്ങിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കല്‍പ്പറ്റയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്നു ജെൻസണ്‍. ഉള്ളുലയ്‌ക്കുന്ന ഈ വിയോഗവർത്തയില്‍ സിനിമ രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും തങ്ങളുടെ ദുഃഖം പങ്കുവച്ചിരുന്നു. .

ഒരു വാക്കിനും ശ്രുതിയുടെ വേദന ഉള്‍ക്കൊള്ളാനാകില്ലെന്ന് മഞ്ജു പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ കൈപിടിച്ച ജെൻസനെയും മരണം കൊണ്ടുപോയി. ഇനി ലോകമൊന്നാകെ ശ്രുതിയെ ഏറ്റെടുക്കട്ടെ എന്ന് നടി മഞ്ജുവാര്യർ കുറിച്ചു.

read also: സൂപ്പർതാരങ്ങളുടെ അച്ചാരം വാങ്ങിച്ചുകൊണ്ട് തൊഴിലാളി സംഘടനയെ എത്ര ക്ലാസിക്കായിട്ടാണ് തകർത്തത്: ഉണ്ണിക്കൃഷ്ണനെതിരെ വിനയൻ

മഞ്ജു വാര്യരുടെ കുറിപ്പിന്റെ പൂർണ രൂപം

‘ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്‌ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെൻസണ്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്ബോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ’

Share
Leave a Comment