സുരാജ് വെഞ്ഞാറമൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ട്രെയ്ലര് ശ്രദ്ധനേടുന്നു. 30 വര്‍ഷമായി തുടരുന്ന രണ്ട് പേര് തമ്മിലുള്ള ശത്രുതയും കേസുമാണ് ട്രെയലറിലുടനീളം കാണിച്ചിരിക്കുന്നത്. എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന ചെറുകഥയാണ് സിനിമയാവുന്നത്.
ഈ ട്രയിലറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം.
ഒരേ ബസ്സിൽ വന്നിറങ്ങുന്ന രണ്ടു പേർ രണ്ടു പേരും രണ്ടു വഴിക്കായി പിരിയുന്നു. അവരാണ് മാധവനും, ശങ്കുണ്ണിയും. ആത്മ സ്നേഹിതർ എന്നാൽ ഇന്ന് ഇവർ തമ്മിൽ ശത്രുതയിലാണ്. അത് കേസിൻ്റെ ലോകത്തുവരെ ചെന്നെത്തിയിരിക്കുന്നു. നാട്ടുകാർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
സഖാവ് മാധവനും, സഖാവ് ശങ്കുണ്ണിയും ഒരേ പാർട്ടിക്കാർ ശരിക്കും ഇവർ തമ്മിൽ എന്താ പ്രശ്നം?
അവരുതന്നെയാണു പ്രശ്നം…. വൈരാഗ്യമാണ് സാറെ … അതിപ്പതൊടങ്ങിയതല്ല
പണ്ടേക്കു പണ്ടേ തൊടങ്ങിയതാ…
അഞ്ജനാ വാർസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പും, വി.എ. ശ്രീകുമാർ മേനോനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടയം രമേഷ്, ബാലന് പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിരിയും തമാശയും തന്നെയാണ് സിനിമയില്‍ എന്ന് വ്യക്തമാക്കുന്ന ട്രെയ്ലറില് വിനായകനും സുരാജിനും ഒപ്പം വൈറല്‍ താരങ്ങളും അണിനിരക്കുന്നുണ്ട്.
ഷമീര്‍ ഖാന്, മെല്വിന് ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന് ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. ‘വാഴ’ എന്ന സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം സി.എസ് ആണ് നിര്‍വ്വഹിക്കുന്നത്..
എഡിറ്റിംഗ് – കിരൺ ദാസ്.
പ്രൊഡക്ഷൻ ഡിസൈനർ -രാഖിൽ.
കോസ്റ്റ്വും – ഡിസൈൻ – അയിഷ സഫീർ സേഠ്.
മേക്കപ്പ് – അമൽ ചന്ദ്ര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി .ബോസ്.
കാസ്റ്റിംഗ് ഡയറക്ടർ – അബു വളയംകുളം’
നിശ്ചല ഛായാണെം -അനീഷ് അലോഷ്യസ്
ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ .
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്.
വാഴൂർ ജോസ്.
Post Your Comments