സായ് പല്ലവിയുടെ സഹോദരി വിവാഹിതയായി

പരമ്പരാഗത തമിഴ് ആചാര രീതിയിലാണ് ചടങ്ങുകള്‍

തെന്നിന്ത്യൻ താരം സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻ വിവാഹിതയായി. വിനീത് ആണ് വരന്‍. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

വിവാഹത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പരമ്പരാഗത തമിഴ് ആചാര രീതിയിലാണ് ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Share
Leave a Comment