GeneralLatest NewsMollywoodNEWSWOODs

ചിത്തിനി പ്രോമോ സോങ് റിലീസായി

ചിത്തിനി' സെപ്തംബർ 27 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തീയറ്റുകളിൽ എത്തുകയാണ്.

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന ‘ ചിത്തിനി ‘യുടെ പ്രോമോ സോങ് റിലീസായി. രമ്യ നമ്പീശനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ സെപ്തംബർ 27 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തീയറ്റുകളിൽ എത്തുകയാണ്.

കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

read also: മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന
നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന, ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button