താരസംഘടനയായ ‘അമ്മ’യുടെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധന. ഇടവേള ബാബുവിനെതിരായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്നാണ് വിവരം.
സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം അമ്മ ഓഫീസില്‍ പരിശോധന നടത്തുന്നത്.
അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന് ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments