
ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കാതെ എം മുകേഷ് എംഎൽഎ. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് ഫ്ലാറ്റിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.
അതേസമയം എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. വിഷയം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും.
കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും മുകേഷിന്റെ രാജി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മുകേഷിനെ കൂടി കേൾക്കാൻ സിപിഐഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Post Your Comments