GeneralLatest NewsMollywoodNEWSWOODs

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി : റിലീസ് തീയതി പ്രഖ്യാപിച്ചു

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന ‘ ചിത്തിനി ‘ സെപ്തംബർ 27 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തീയറ്റുകളിൽ എത്തുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

read also: മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന
നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന, ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button